ഡെല്‍ഹിയില്‍ ഭൂചലനം: ദേശീയ തലസ്ഥാന മേഖലയില്‍ മൂന്ന് മാസത്തിനിടെ ഭൂകമ്പം അനുഭവപ്പെടുന്നത് പതിനേഴാം തവണ
ന്യൂഡെല്‍ഹി: (www.kvartha.com 04.07.2020) ഡെല്‍ഹിയിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവത്രതയാണ് രേഖപെടുത്തിയത്. ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ്, ചണ്ഡിഗഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഭൂമികുലുക്കം അനുഭവപ്പെട്ടു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഹരിയാനയിലെ ഗുരുഗ്രാമിനു തെക്കു പടിഞ്ഞാറാണാണെന്നാണ് കണക്കാക്കുന്നത്. ഭൂമിക്ക് 35 കിലോമീറ്റര്‍ താഴെയാണു ഉത്ഭവം.
അതേസമയം ഭൂകമ്പം കാരണം നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എല്ലാവരും സുരക്ഷിതരാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും അറിയിച്ചു. മൂന്ന് മാസത്തിനിടെ ഇത് പതിനേഴാം തവണയാണ് ദേശീയ തലസ്ഥാന പ്രദേശത്ത് (നാഷണല്‍ കാപ്പിറ്റല്‍ റീജിയണ്‍) ഭൂകമ്പം അനുഭവപ്പെടുന്നത്. ഇതിനിടെ ചെറിയ തോതില്‍ പലതവണ തുടര്‍ ചലനങ്ങളുമുണ്ടായിരുന്നു.

Keywords: New Delhi, News, National, Earth Quake, Region, Earthquake of magnitude 4.7 hits Alwar region
Powered by Info News For You

Comments
Post a Comment