താന്‍ സുരക്ഷിതയായി വീട്ടിലുണ്ട്, പ്രചരിക്കുന്നത് വ്യാജവാര്‍ത്ത; തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തയ്‌ക്കെതിരെ നടി പ്രേമി വിശ്വനാഥ്
കൊച്ചി: (www.kvartha.com 17.07.2020) തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്തകള്‍ക്കെതിരെ സീരിയല്‍ താരം പ്രേമി വിശ്വനാഥ് രംഗത്ത്. തനിക്കെതിരെ വരുന്നത് വ്യാജ പ്രചാരണമാണെന്നും താന്‍ സുരക്ഷിതയായി വീട്ടിലുണ്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലൂടെ പ്രേമി വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ച് പ്രേമി ചികിത്സയില്‍ ആണെന്ന പ്രചാരണം കഴിഞ്ഞ ഏതാനും ദിലസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ശക്തമായിരുന്നു. ഇതോടെയാണ് വിശദീകരണവുമായി താരം എത്തിയത്.
കാര്‍ത്തിക ദീപം എന്ന തെലുങ്ക് സീരിയലിലാണ് പ്രേമി ഇപ്പോള്‍ അഭിനയിക്കുന്നത്. ചില തെലുങ്ക് ഓണ്‍ലൈന്‍ സൈറ്റുകളിലാണ് പ്രേമിക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. പിന്നീട് സോഷ്യല്‍ മീഡിയയിലും കിംവദന്തികള്‍ പരന്നു. ''എനിക്ക് കോവിഡ് ആണെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അതൊന്നും സത്യമല്ല. ഞാന്‍ സുരക്ഷിതയാണ്. വീട്ടിലാണ് ഉള്ളത്. എത്ര മാത്രം ആരോഗ്യത്തോടും സന്തോഷത്തോടും കൂടിയാണോ ഷൂട്ടിന് വന്നത് അതുപോലെ തന്നെയാണ് തിരിച്ചെത്തിയിരിക്കുന്നത്'' എന്ന് പ്രേമി പറഞ്ഞു.
തെലുങ്കിലെ ഏതാനും സീരിയല്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രേമിയെക്കുറിച്ച് വ്യാജ പ്രചാരണം നടന്നത്. മലയാളത്തില്‍ പ്രേമി മുഖ്യ വേഷത്തില്‍ അഭിനയിച്ച കറുത്തമുത്ത് എന്ന സീരിയലിന്റെ തെലുങ്ക് പതിപ്പാണ് കാര്‍ത്തിക ദീപം. മൂന്നു മണി, കായംകുളം കൊച്ചുണ്ണിയുടെ മകന്‍ എന്നീ മലയാളം സീരിയലുകളിലും പ്രേമി അഭിനയിച്ചിട്ടുണ്ട്.
Keywords: Premi Viswanath about fake news, Kochi, News, Cinema, Actress, Treatment, Hospital, Protection, Kerala.

Powered by Info News For You

Comments
Post a Comment