കാസര്‍കോട് വീണ്ടും കോവിഡ് മരണം: മരിച്ചത് പടന്നക്കാട് സ്വദേശിനി
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലയില്‍ വീണ്ടും ഒരു കോവിഡ് മരണം കൂടി. കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശിനി നഫീസ (63) ആണ് മരിച്ചത്. കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു മരണം. ഇതോടെ ജില്ലയില്‍ മരണ സംഖ്യ നാലായി.
സംസ്ഥാനത്ത് മറ്റൊരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി (40) ആണ് മരിച്ചത്. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്ന് മൂന്നാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. കൊടുവായൂരില്‍ ഒരു കുടുംബത്തിലെ 11 പേര്‍ക്ക് കോവിഡ് ബാധിച്ചു.
Powered by Info News For You

Comments
Post a Comment