വിവസ്ത്രയായി ശരീരം കുട്ടികള്‍ക്ക് മുന്നില്‍ പ്രദര്‍ശനം നടത്തിയെന്ന കേസ്; അറസ്റ്റിന് സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്ന രഹ്നാ ഫാത്തിമയുടെ ജാമ്യഹര്‍ജി പരിഗണനയില്‍

കൊച്ചി: (https://ift.tt/2ZH3r3C) വിവസ്ത്രയായി ശരീരം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കും. ബിജെപി നേതാവ് നല്‍കിയ പരാതിയില്‍ തിരുവല്ല പൊലീസ് കേസ് എടുത്തിട്ടുണ്ടെന്നും അറസ്റ്റിന് സാധ്യത ഉള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണം എന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

News, Kerala, Kochi, Case, High Court, Appeal, Arrest, BJP, Lawyer, Police, Child Abuse, Rehna Fathima anticipatory bail in high court today

സാമൂഹിക മാധ്യമം വഴി ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടിയെ ദുരുപയോഗം ചെയ്തതിന് പോക്സോ നിയമത്തിലെ 75-ാം വകുപ്പു പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. 'ബോഡി ആന്‍ഡ് പൊളിറ്റിക്‌സ്' എന്ന തലക്കെട്ടോടെ രഹ്നാ ഫാത്തിമ തന്നെയാണ് സ്വന്തം മക്കള്‍ തന്റെ ശരീരത്ത് ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകന്‍ പൊലീസില്‍ പരാതി നല്‍കിയത്.

Keywords: News, Kerala, Kochi, Case, High Court, Appeal, Arrest, BJP, Lawyer, Police, Child Abuse, Rehna Fathima anticipatory bail in high court today


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?