മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പിഎയുടെ സമ്പര്‍ക്കത്തില്‍ നാലു പേര്‍ക്ക് കോവിഡ്


കാസര്‍കോട് (www.evisionnews.co): മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പിഎയുടെ സമ്പര്‍ക്കത്തില്‍ നാലുപേര്‍ക്ക് കോവിഡ്. രാവണേശ്വരം തണ്ണോട്ട് സ്വദേശിയുടെ മാതാവ് (75), 75, 54 വയസുള്ള പുരുഷന്മാര്‍, ബന്ധുവായ മറ്റൊരാള്‍ എന്നിവര്‍ക്കാണ് പുതുതായി കോവിഡ് 19 പോസിറ്റീവായത്. ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് മരിച്ച രാവണേശ്വരം തണ്ണോട്ട് സ്വദേശിയുടെ കുടുംബത്തില്‍ ഭാര്യയും മക്കളും ഉള്‍പ്പടെ എല്ലാവരും പരിശോധനയില്‍ നെഗറ്റീവായിരുന്നു.

മന്ത്രിയുടെ പിഎയുമായി സമ്പര്‍ക്കത്തിലായിരുന്നവരെ സംബന്ധിച്ച് അജാനൂര്‍ ഹെല്‍ത്ത് ഇന്‍സ്പെകടര്‍ തയാറാക്കിയ പ്രാഥമിക സമ്പര്‍ക്കത്തില്‍ 28 പേരാണ് ഉള്ളത്. ഇതില്‍ 27പേരുടെ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരും പി.യുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റ് ഏതാനും പേരും നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. ഏതാണ്ട് 200 ഓളം പേര്‍ പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. ഇവരുടെ കൃത്യമായ കണക്ക് ലഭിക്കാത്തതിനാല്‍ സമ്പര്‍ക്കമുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?