ആദ്യം ടിക് ടോക്ക് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാവശ്യം പിന്നെ നടപടിയില്‍ നിന്നും 'യൂടേണ്‍' അടിച്ച് ആമസോണ്‍

വാഷിംഗ്ടണ്‍ ഡിസി: (https://ift.tt/2W94CYz) ആദ്യം ടിക് ടോക്ക് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാവശ്യപ്പെട്ട ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ആമസോണ്‍ പിന്നീട് നടപടിയില്‍ നിന്ന് പിന്തിരിയുന്നു. ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്ക് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ആമസോണ്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ഇ-മെയില്‍ സന്ദേശം അയച്ചിരുന്നു. നിങ്ങളുടെ മൊബൈലില്‍ ടിക് ടോക്ക് ആപ് ഉണ്ടെങ്കില്‍ അത് എത്രയും വേഗം അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നായിരുന്നു സന്ദേശം.

News, World, international, Online, Business, Technology, Email, China, Application, Australia, Amazon says email to employees banning TikTok was a mistake

വെള്ളിയാഴ്ച രാവിലെയാണ് കമ്പനി നിര്‍ദേശം ഇ-മെയില്‍ സന്ദേശമായി ജീവനക്കാര്‍ക്ക് ലഭിച്ചത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിനെതിരെ ആമസോണ്‍ ഇത്തരമൊരു നീക്കം നടത്തിയത്. എന്നാല്‍, തങ്ങള്‍ക്ക് ഇത് സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നതടക്കമുള്ള വിശദീകരണവുമായി ടിക് ടോക്ക് കമ്പനി തന്നെ രംഗത്തെത്തി. ഇതിനു പിന്നാലെയാണ് ഇ-മെയില്‍ സന്ദേശം അബദ്ധത്തില്‍ അയച്ചതാണെന്നും ടിക് ടോക്കിനോടുള്ള സമീപനം പഴയതു തന്നെയായിരിക്കുമെന്നും ആമസോണ്‍ അറിയിച്ചത്.

അതേ സമയം ഇന്ത്യയ്ക്ക് പിന്നാലെ ടിക്ടോക്ക് ആഗോളതലത്തില്‍ നിരോധിക്കാനുള്ള നീക്കങ്ങളും നടക്കുന്നു. ഓസ്‌ട്രേലിയയും നിരോധിക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ടിക്ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ഓസ്‌ട്രേലിയയും ഇത്തരം ഒരു നീക്കം ആരംഭിച്ചത്.

Keywords: News, World, international, Online, Business, Technology, Email, China, Application, Australia, Amazon says email to employees banning TikTok was a mistake


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?