കനത്തമഴ: വീടിനു മുകളിലേക്ക് പാറക്കൂട്ടം പതിച്ചു, അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ കുടുംബം
പത്തനംതിട്ട: (www.kvartha.com 06.07.2020) വീടിനു മുകളിലേക്ക് പാറക്കൂട്ടം പതിച്ച് അപകടം. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. ചുങ്കപ്പാറ മേനാത്തില്‍ എം അബ്ദുല്ലയുടെ വീടിനു പിന്‍ഭാഗത്ത് 30 അടി ഉയരത്തിലായിരുന്ന ഭീമന്‍ പാറക്കല്ലുകള്‍ പതിച്ചത്. വീടിന് പിന്നിലും ശുചിമുറിക്ക് മുകളിലുമായി പാറക്കല്ലുകള്‍ പതിച്ചതിനെ തുടര്‍ന്ന് ശുചിമുറിയുടെ ഭിത്തി തകര്‍ന്ന നിലയിലാണ്. അടുക്കള ചിമ്മിനിക്കും തകര്‍ച്ച സംഭവിച്ചു. താഴേയ്ക്കു പതിച്ച പാറകളില്‍ ഒന്ന് കിണറിന് സമീപം വരെ എത്തി. ഒപ്പം ചെറിയ ആഞ്ഞിലി മരവും കടപുഴകി.
അപകടസമയത്ത് വീടിനുള്ളില്‍ കുട്ടികളടക്കം നാലുപേര്‍ ഉണ്ടായിരുന്നു. അബ്ദുല്ലയുടെ ഭാര്യയുടെ പേരില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീടാണിത്. ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കുടുംബം. കഴിഞ്ഞ രാത്രിയിലുണ്ടായ കനത്തമഴയില്‍ വെള്ളമിറങ്ങി മണ്ണ് കുതിര്‍ന്നതിനെ തുടര്‍ന്നാണ് പാറക്കൂട്ടങ്ങള്‍ക്കു സ്ഥാന ചലനം സംഭവിച്ചതെന്നാണ് കരുതുന്നത്.
Keywords: Pathanamthitta, News, Kerala, Rain, House, Accident, Night, Rock, Well, Family, Heavy rain in Pathanamthitta

Powered by Info News For You

Comments
Post a Comment