കാസര്‍കോട് കോവിഡ് മരണം അഞ്ചായി; അഞ്ചും ഉറവിടം വ്യക്തമല്ലാത്ത് കേസുകള്‍; ആശങ്ക
കാസര്‍കോട്: (www.kasarkodvartha.com 26.07.2020) ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ച അഞ്ചുപേരുടെയും ഉറവിടം വ്യക്തമല്ലാത്തത് ആശങ്ക സൃഷ്ടിക്കുന്നു. ശനിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ച 105 പേരില്‍ 88 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം പിടിപെട്ടത്. ജില്ലയില്‍ മരിച്ച അഞ്ച് പേരും പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഇതില്‍ മൂന്ന് പേര്‍ സ്ത്രീകളും രണ്ട് പേര്‍ പുരുഷന്മാരുമാണ്. മരിച്ച ഒരാളൊഴികെ മറ്റുള്ളവരെല്ലാം 60 വയസിന് മുകളില്‍ പ്രായമുള്ളവരായിരുന്നു.
ഞായറാഴ്ച കോവിഡ് ബാധിച്ച് മരണപ്പെട്ട അബ്ദുര്‍ റഹ് മാന്‍ വൃക്ക-ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് കാസര്‍കോട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ നിന്ന് നടത്തിയ ആന്റിജെന്‍ ടെസ്റ്റിലാണ് കോവിഡ് പോസിറ്റീവെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഞായറാഴ്ച് പുലർച്ചെ രണ്ട് മണിയോടെ മരണപ്പെടുകയായിരുന്നു. അതേസമയം ഇവര്‍ക്ക് രോഗ ബാധയുണ്ടായ ഉറവിടം വ്യക്തമാകാത്തത് അധികൃതരെ കുഴക്കുകയാണ്.
മംഗല്‍പാടി പഞ്ചായത്തിലെ നഫീസയാണ് ആദ്യം ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. കാസര്‍കോട് മുന്‍സിപ്പല്‍ പരിധിയിലെ ഖൈറുന്നീസയാണ് മരിച്ച രണ്ടാമത്തെ ആള്‍. രാവണേശ്വരം സ്വദേശി മാധവനാണ് കോവിഡ് ബാധിച്ച് മരിച്ച മൂന്നാമത്തെ വ്യക്തി.
നാലാമത് മരണപ്പെട്ട കാഞ്ഞങ്ങാട് മുൻസിപ്പൽ പരിധിയിലെ നഫീസയ്ക്ക് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. സ്ഥിതി ഗുരുതരമായതിനാല്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ നിന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തി വരികയായിരുന്നു. എന്നാല്‍ ശനിയാഴ്ച്ച പുലര്‍ച്ചേ മരണം സംഭവിക്കുകയായിരുന്നു.
കാസര്‍കോട് ജില്ലയിലെ ആശുപത്രികളില്‍ കഴിയുന്നവരില്‍ ആര്‍ക്കും രോഗം ഗുരുതരമല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറയുന്നു. രോഗം ഗുരുതരമായവരെ പരിയാരം മെഡിക്കല്‍ കോളജിലേക്കാണ് മാറ്റുന്നത്. ഉറവിടമില്ലാതെ രോഗികള്‍ വര്‍ധിക്കുന്നത് വളരെ ഗൗരവത്തോടെ കാണണമെന്ന് ഡി എം ഒ ഡോ. എം വി രാംദാസ് പറയുന്നു.

Keywords: Kasaragod, News, Kerala, Corona, COVID-19, Died, Man, Woman, Hospital, Treatment, Medical College, COVID death in Kasargod; Not finding the source concerns the health department.
Powered by Info News For You

Comments
Post a Comment