കോട്ടയം ജനറല്‍ ആശുപത്രിയിലെ ഓ പി വിഭാഗം തൊട്ടടുത്ത സ്‌കൂള്‍ കെട്ടിടത്തിലേക്ക് മാറ്റുന്നു
കോട്ടയം: (https://ift.tt/3jCaUdp) കോട്ടയം ജനറല്‍ ആശുപത്രിയിലെ ഓ പി വിഭാഗം തൊട്ടടുത്ത സ്‌കൂള്‍ കെട്ടിടത്തിലേക്ക് മാറ്റുന്നു. കോവിഡ് ചികിത്സാ കേന്ദ്രമായ കോട്ടയം ജനറല്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം തീരുമാനം എടുക്കുന്നത്. മറ്റു ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ ഇതോടെ സാധിക്കും.
ജനറല്‍ ആശുപത്രിക്ക് സമീപമുള്ള സെന്റ്. ആന്‍സ് സ്‌കൂള്‍ കെട്ടിടത്തിലേക്കാണ് ഓ പി പ്രവര്‍ത്തനങ്ങള്‍ മാറ്റുന്നത്. ഇതു സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ക്ക് കലക്ടറോട് അഭിപ്രായം തേടിയിരുന്നതായും തിങ്കളാഴ്ച്ച മുതല്‍ ഇതിനായുള്ള നടപടികള്‍ ആരംഭിക്കുമെന്നും കോട്ടയം ജനറല്‍ ആശുപത്രി കോവിഡ് സെന്റര്‍ നോഡല്‍ ഓഫിസര്‍ ഡോ. സി എ അഖില അറിയിച്ചു.

Keywords: Kottayam, News, Kerala, hospital, The OP department of Kottayam General Hospital will be shifted to the nearest school building
Powered by Info News For You

Comments
Post a Comment