കാണാതായ യു എ ഇ കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാനെ കൈ ഞരമ്പ് മുറിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യാശ്രമമെന്ന് സംശയം; താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ജയ്‌ഘോഷ്
തിരുവനന്തപുരം: (www.kvartha.com 17.07.2020) കാണാതായ യു എ ഇ കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാനെ കൈ ഞരമ്പ് മുറിച്ചനിലയില്‍ കണ്ടെത്തി. വീടിന് സമീപത്തെ പറമ്പില്‍ നിന്നുമാണ് ജയ്‌ഘോഷിനെ കണ്ടെത്തിയത്. ബൈക്കില്‍ പോയ നാട്ടുകാരനാണു റോഡരികില്‍ ജയഘോഷിനെ കണ്ടത്. ആത്മഹത്യാശ്രമമെന്ന് സംശയിക്കുന്നു. താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ജയഘോഷ് മാധ്യമങ്ങളോടു പറഞ്ഞു. ഗണ്‍മാന് സുരക്ഷ ഏര്‍പ്പെടുത്താന്‍ ഡിജിപി നിര്‍ദേശം നല്‍കി.
രക്തം വാര്‍ന്നൊഴുകുന്നതിനാല്‍ പൊലീസ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ജയ്‌ഘോഷില്‍ നിന്ന് കണ്ടെത്താനാകുമെന്നാണ് അറിയാന്‍ കഴിയുന്നത്. തുമ്പയിലെ ഭാര്യ വീട്ടില്‍ നിന്ന് വ്യാഴാഴ്ച മുതലാണ് ജയ്‌ഘോഷിനെ കാണാതായത്. ഗണ്‍മാന്റെ തോക്ക് പൊലീസ് വ്യാഴാഴ്ച തിരികെ വാങ്ങിയിരുന്നു.

കയ്യില്‍ കരുതിയ ബ്ലേഡ് ഉപയോഗിച്ച് ജയ്‌ഘോഷ് ഇടത് കൈത്തണ്ട മുറിച്ചെന്നാണ് പൊലീസ് പറയുന്നത്. പരിക്ക് ആഴത്തിലുള്ളതല്ല. ബ്ലേഡ് വിഴുങ്ങിയെന്ന് ജയ്‌ഘോഷ് പറഞ്ഞിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ ഐ എയും കസ്റ്റംസും ചോദ്യംചെയ്യുമെന്ന ഭയം ജയ്‌ഘോഷിന് ഉണ്ടായിരുന്നു. താന്‍ നിരപരാധിയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ജയ്‌ഘോഷ് പൊലീസിനോട് പറഞ്ഞു.
വ്യാഴാഴ്ച രാത്രി മുതല്‍ ജയ്‌ഘോഷിനെ കാണാനില്ലെന്ന് ഭാര്യ തുമ്പ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നയതന്ത്ര പാഴ്സല്‍ മറയാക്കി സ്വര്‍ണം കടത്തിയ ദിവസം പ്രതി സ്വപ്ന ഒട്ടേറെതവണ ജയഘോഷിനെ വിളിച്ചിരുന്നു. സ്വപ്നയുടെ കോള്‍ ലിസ്റ്റില്‍ ഇതിന്റെ തെളിവുണ്ടായിരുന്നു.
തനിക്ക് ഭീഷണിയുണ്ടെന്നും ചിലര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുന്നതായും ജയ്‌ഘോഷ് പറഞ്ഞിരുന്നതായി ബന്ധു പറഞ്ഞിരുന്നു. ഒരു ഫോണ്‍കോള്‍ വന്നയുടന്‍ ജയ്‌ഘോഷ് പുറത്തിറങ്ങിയെന്നും പിന്നീട് കാണാതായെന്നും സഹോദരീ ഭര്‍ത്താവ് പറഞ്ഞു. ബൈക്കിലെത്തിയ ചിലര്‍ നാലു ദിവസം മുമ്പ് ഭീഷണിപ്പെടുത്തിയെന്നും താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ജയ്‌ഘോഷ് പറഞ്ഞെന്നുമായിരുന്നു സഹോദരന്റെ വെളിപ്പെടുത്തല്‍.
റോഡരികില്‍ ആരോ മറിഞ്ഞുവീണതു കണ്ടതായും തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ആളെ കണ്ടെത്തിയതെന്നും നാട്ടുകാരനായ ബെന്നി പറഞ്ഞു. ബെന്നി പറഞ്ഞതനുസരിച്ചാണ് നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയത്. ജയഘോഷിനു ബോധമുണ്ടായിരുന്നതായും പൊട്ടിക്കരഞ്ഞതായും നാട്ടുകാര്‍ പറഞ്ഞു. കയ്യില്‍ ചെറിയ മുറിവുണ്ടായിരുന്നു.
വീടിനു 400 മീറ്റര്‍ അടുത്ത് കാടുള്ള സ്ഥലത്തുനിന്നാണ് ജയഘോഷിനെ കണ്ടെത്തിയത്. വ്യാഴാഴ്ച ഈ ഭാഗത്തു തിരച്ചില്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ചയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. രാവിലെ പൊലീസ് നായ വീടിനു പുറകില്‍ ആളൊഴിഞ്ഞ സ്ഥലത്തേക്കാണു പോയത്. അതിനു താഴെ ആക്കുളം കായലാണ്.
കായലിന്റെ ഭാഗത്തുകൂടി കാട്ടിലേക്കു വന്നതാണെന്നു കരുതുന്നു. വളരെ മാനസിക പ്രയാസം ജയഘോഷ് അനുഭവിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്താണ് മാനസിക പ്രയാസത്തിന്റെ കാരണമെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് കുടുംബ വീട്ടില്‍ ഉണ്ടായിരുന്ന ജയഘോഷിനെ കാണാതായത്.
ഭക്ഷണം കഴിച്ചശേഷം ഫോണ്‍ വന്നപ്പോള്‍ പുറത്തിറങ്ങി രണ്ടു മിനിറ്റിനകം കാണാതാകുകയായിരുന്നു. മൂന്നു വര്‍ഷത്തോളമായി ജയഘോഷ് കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനായി ജോലി ചെയ്യുകയാണ്. കോണ്‍സല്‍ ജനറല്‍ നാട്ടിലേക്കു പോയശേഷം അറ്റാഷെയ്ക്കായിരുന്നു ചുമതല.
കോണ്‍സല്‍ ജനറല്‍ ഇല്ലാത്തതിനാല്‍ ജയഘോഷ് സ്ഥിരമായി ജോലിക്കു പോകാറില്ലായിരുന്നു. സ്വര്‍ണക്കടത്തിന്റെ വാര്‍ത്തകള്‍ വന്നശേഷം അസ്വസ്ഥനായിരുന്നു. തന്നെയും കുടുക്കാന്‍ ശ്രമം നടക്കുന്നതായി ബന്ധുക്കളോട് പറഞ്ഞിരുന്നു. സഹപ്രവര്‍ത്തകരില്‍ ചിലര്‍ സ്വര്‍ണക്കടത്തു കേസിന്റെ പേരില്‍ കളിയാക്കിയതും ജയഘോഷിനെ വിഷമിപ്പിച്ചെന്നു പൊലീസ് പറഞ്ഞു.

Keywords: UAE Consulate gunman found near home, Thiruvananthapuram, News, Trending, Missing, Suicide Attempt, Hospital, Treatment, Police, Probe, Kerala.
Powered by Info News For You

Comments
Post a Comment