കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയില്‍ ചേര്‍ന്ന ഹോട്ടല്‍ വ്യാപാരി കിണറ്റില്‍ ചാടി ജീവനൊടുക്കി

ഉഡുപ്പി: (https://ift.tt/3iBOIj4) കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയില്‍ ചേര്‍ന്ന ഹോട്ടല്‍ വ്യാപാരി കിണറ്റില്‍ ചാടി ജീവനൊടുക്കി. കദിയലിയിലെ രാഘവേന്ദ്ര ഭട്ട് (48) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. കദിയലിയില്‍ ശിവസാഗര്‍ ഹോട്ടല്‍ നടത്തിവരികയായിരുന്നു. നേരത്തെ കോണ്‍ഗ്രസിനു വേണ്ടി മുനിസിപ്പല്‍ ഇലക്ഷനില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന രാഘവേന്ദ്ര ചെറിയ വോട്ടിന് പരാജയപ്പെടുകയായിരുന്നു. ഇതിനു ശേഷമാണ് ബി ജെ പിയില്‍ ചേര്‍ന്നത്.

ഹിരിയട്ക്കയിലെ സഹോദരന്റെ വീട്ടിലെ കിണറ്റില്‍ ചാടിയാണ് ജീവനൊടുക്കിയത്. മരണകാരണം വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് ഹിരിയഡ്ക്ക പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Udupi, Karnataka, news, Death, suicide, 48-year-old hotelier Raghavendra Bhat dies by suicide



Keywords: Udupi, Karnataka, news, Death, suicide, 48-year-old hotelier Raghavendra Bhat dies by suicide, Mangalore, 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?