കണ്ടെന്റ്‌മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച ഉപ്പളയില്‍ പോലീസിന്റെ നരനായാട്ടെന്ന് എം എല്‍ എ; പുറത്തിറങ്ങിയവരെയും വ്യാപാരികളെയും തല്ലി ചതച്ചതായി ആക്ഷേപം; ഇടിയന്‍ പോലീസുകാരെ മാറ്റി അന്വേഷണം നടത്തണമെന്ന് ആവശ്യം
ഉപ്പള: (https://ift.tt/308MD75) കോവിഡ് രോഗവ്യാപനനത്തെ തുടര്‍ന്ന് കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച ഉപ്പളയില്‍ പോലീസിന്റെ നരനായാട്ടെന്ന് മഞ്ചേശ്വരം എം.എല്‍.എ എം.സി.ഖമറുദ്ദീന്‍ ആരോപിച്ചു. സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയവരെയും വ്യാപാരികളെയും തല്ലി ചതച്ചതായും പരാതി ഉയര്‍ന്നു. ഇടിയന്‍ പോലീസുകാരെ മറ്റി അന്വേഷണം നടത്തണമെന്ന് പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം എം.എല്‍.എ.ആവശ്യപ്പെട്ടു.
നിരോധനാജ്ഞയുടെയും നിയന്ത്രങ്ങളുടെയും മറവില്‍ അവശ്യ സാധനങ്ങള്‍ക്ക് പോലും പുറത്തിറങ്ങുന്നവരെ കാര്യമന്വോഷിക്കാതെ പോലീസ് കൂട്ടം ചേര്‍ന്ന് അക്രമിക്കുന്നത് പോലീസ് സേനക്ക് ഭൂഷണമല്ലെന്നും ഗുണ്ടകളെ പോലെ പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥരെ എത്രയും പെട്ടെന്ന് ഡ്യൂട്ടിയില്‍ നിന്നും മാറ്റി അക്രമത്തെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും എം.സി ഖമറുദ്ധീന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
ദേശീയ പാതയിലൂടെ പോവുകയായിരുന്ന ബൈക്ക് യാത്രക്കാര്‍ക്ക് നേരെ പോലീസ് കൈക്കാട്ടിയപ്പോള്‍ ബൈക്ക് നിര്‍ത്തിയത് അല്‍പ്പം മുന്നിലായിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ട് മാരകമായി അടിച്ചാക്രമിച്ച പോലീസ് നടപടിയെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്നും ഇടിയന്‍മാരായ പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. നല്ല സ്വഭാവമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ കൊറോണക്കാലത്ത് രാപ്പകലില്ലാതെ ആത്മാര്‍ത്ഥമായി സേവനം ചെയ്യുമ്പോള്‍ അത്തരം പോലീസുദ്യോഗസ്ഥര്‍ക്ക് പേരുദോഷമുണ്ടാക്കുകയാണ് ചെയ്യുന്നതെന്നും എം.എല്‍.എ കുറ്റപ്പെടുത്തി.
വ്യാപാരികളെ അനാവശ്യമായി ദ്രോഹിക്കുന്ന പോലീസ് നടപടിയില്‍ വ്യാപാരികള്‍ക്കിടയിലും ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.
Keywords: Uppala, News, Kerala, Kasaragod, COVID-19, Police, MLA said that Uppala, which has been declared as a containment zone, is a police manhunt

Powered by Info News For You

Comments
Post a Comment