തെക്കേ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ചൈന
ബെയ്ജിങ്: (www.kvartha.com 11.07.2020) തെക്കേ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീന്‍ പരിശോധിച്ചപ്പോള്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ചൈന. വെള്ളിയാഴ്ചയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഇക്വഡോറിലെ മൂന്ന് കമ്പനികളില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീന്‍ പരിശോധിച്ചപ്പോഴാണ് കൊറോണ വൈറസ് കണ്ടെത്തിയത്. ഇതോടെ ഈ മൂന്ന് കമ്പനികളില്‍ നിന്നുള്ള ഇറക്കുമതി ചൈന നിര്‍ത്തിവച്ചതായാണ് റിപ്പോര്‍ട്ട്. ജൂലൈ 3ന് ചൈനയിലെത്തിയ ചെമ്മീന്‍ കണ്ടെയിനറിലാണ് കൊറോണ സാന്നിധ്യം കണ്ടെത്തിയത്.
ഇറക്കുമതി ചെയ്ത ചെമ്മീനുകള്‍ നശിപ്പിച്ചുകളഞ്ഞു. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കി. ചെമ്മീന്‍ നിറച്ച കണ്ടെയിനറുകളുടെ കാര്യത്തിലും പാക്കിങിലും കമ്പനികള്‍ വേണ്ടത്ര ശുചിത്വം പാലിച്ചിട്ടില്ലെന്നും ചൈനീസ് കസ്റ്റംസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വിമര്‍ശിച്ചു. അതേസമയം കണ്ടെയ്‌നറുകളില്‍ മാത്രമാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നും ചെമ്മീനില്‍ അല്ലെന്നും സംഭവം ചൈന പെരുപ്പിച്ച് കാണിക്കുകയാണെന്നും ഇക്വഡോര്‍ കമ്പനി കുറ്റപ്പെടുത്തി.
Keywords: Beijing, News, World, COVID-19, Trending, Test, Ecuador, Shrimp, China, Import, China Suspends Imports of Ecuador Shrimp on Coronavirus Risk

Powered by Info News For You

Comments
Post a Comment