ഡോക്ടര്‍മാര്‍ക്ക് കിട്ടുന്നത് തുഛമായ ശമ്പളം: നടപടി ആവശ്യപ്പെട്ട് കെ ജി എം ഒ എ രംഗത്ത്

കാസര്‍കോട്: (https://ift.tt/2OAk7Vf) ജില്ലയില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ നിയമിതരായ അഡ്‌ഹോക് ഡോക്ടര്‍മാര്‍ക്ക് മാസത്തില്‍ ശനളമായി കിട്ടുന്നത് 37000 രൂപ മാത്രമാണെന്ന് പ്രശ്‌നപരിഹാരമുണ്ടാകണമെന്നും കെ ജി എം ഒ എ കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്ഥിരം ഒഴിവുകളില്‍ താല്‍ക്കാലികമായി നിയമിതരായ ഇവര്‍ക്ക് 51,840 രൂപയാണ് നിയമന സമയത്ത് വാഗ്ദാനം ചെയ്തിരുന്നത്. 89 ദിവസത്തേക്കാണ് നിയമനം.
പക്ഷെ ഇപ്പോള്‍ സാലറി കട്ടും ഇന്‍കം ടാക്‌സ് പത്ത് ശതമാനവും കഴിച്ച് 37,000 രൂപ മാത്രമേ കിട്ടുന്നുള്ളൂ.
 Kasaragod, News, Kerala, District, Doctor, KGMOA demands action against doctors meager salaries

ഈ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യാന്‍ പറ്റില്ലെന്നറിയിച്ച് രാജി വെക്കാനൊരുങ്ങുകയാണ് താല്‍ക്കാലികമായി നിയമിച്ച ഡോക്ടര്‍മാര്‍.  താല്‍കാലികമായി നിയമിക്കുന്ന എന്‍ എച്ച് എം ഡോക്ടര്‍മാര്‍ക്കും കിഴിവൊക്കെ കഴിഞ്ഞ് 33,000 രൂപയേ കിട്ടുന്നുള്ളൂ. ഇതിനാലാണ്  കാസര്‍കോട് ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യാന്‍ സോക്ടര്‍മാരെ കിട്ടാത്ത സാഹചര്യമുണ്ടായത്.

കോവിഡ് കാലത്ത് മറ്റു ജില്ലകളില്‍ ഡോക്ടര്‍മാരെ നിയമിച്ചെങ്കിലും കാസര്‍കോട് ജില്ലയില്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ പറ്റിയിരുന്നില്ല. കാസര്‍കോട് ജില്ലയില്‍ മുമ്പ് ജോലി ചെയ്തവരെ പുനര്‍ നിയമനം ചെയ്ത് കോവിഡ് നിയമനമായി കാണിക്കുകയാണ് ചെയ്തത്. ജില്ലയില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ഡോക്ടര്‍മാര്‍ക്ക് മാന്യമായ ശമ്പളം നല്‍കണമെന്നും സാലറി കട്ടില്‍ നിന്ന് ഒഴിവാക്കണമെന്നും കെ ജി എം ഒ എ ആവശ്യപ്പെട്ടു.


Keywords: Kasaragod, News, Kerala, District, Doctor, KGMOA demands action against doctors meager salaries


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?