യു എ ഇ കോണ്‍സുലേറ്റിലെ ഗണ്‍മാനെ സസ്‌പെന്‍ഡ് ചെയ്ത് രക്ഷപെടാനാകില്ല; അടിമുടി ചട്ടലംഘനമെന്ന് നിയമവിദഗ്ധര്‍
തിരുവനന്തപുരം: (www.kvartha.com 22.07.2020) യു എ ഇ കോണ്‍സുലേറ്റിന്റെ സുരക്ഷയ്ക്ക് കേരളാ പൊലീസില്‍ നിന്ന് ഗണ്‍മാനെ നിയമിച്ചത് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയടക്കം വാങ്ങാതെയെന്നും ഇത് അടിമുടി ചട്ടലംഘനമാണെന്നും മുന്‍ അംബാസിഡര്‍ ടി പി ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
കോണ്‍സുലേറ്റിന് സുരക്ഷ അഭ്യര്‍ത്ഥിച്ച് 2016ല്‍ യു എ ഇ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് കോണ്‍സുലേറ്റ് ജനറലിന് സുരക്ഷ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. കേന്ദ്രവിദേശകാര്യമന്ത്രാലയത്തിനാണ് ഇതിന് അനുമതിയുള്ളത്. പക്ഷെ, സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ ഇത്തരത്തിലൊരു ഉത്തരവിറക്കിയെന്ന് ദുരൂഹമാണെന്ന് ടി പി ശ്രീനിവാസന്‍ പറഞ്ഞു. ഇന്ത്യയുടെ യു എ ഇയിലെ എംബസിക്ക് പോലും ഇത്തരത്തില്‍ സുരക്ഷയില്ലെന്നും അവര്‍ നമുക്ക് തരുന്ന സ്ഥലം അടക്കമുള്ള സൗകര്യങ്ങളെ ഇവിടെയും നല്‍കാവൂ എന്നാണ് നിയമമെന്നും ടി പി ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടുന്നു.
ചിലയിടത്ത് അതില്‍ ചില വിട്ട് വീഴ്ചകള്‍ നല്‍കിയിട്ടുണ്ടെങ്കിലും അത് വിദേശകാര്യമന്ത്രാലയമാണ് തീരുമാനിക്കുന്നത്. ചൈന്നെയിലെ അമേരിക്കന്‍ എംബസിക്ക് സുരക്ഷ നല്‍കിയത് അങ്ങനെയാണ്. യു എ ഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്ക് സ്ഥലം അടക്കമുള്ള കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രവിദേശകാര്യമന്ത്രാലയം അത് തടഞ്ഞു.
യു എ ഇയിക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കിയാല്‍ മറ്റ് രാജ്യങ്ങള്‍ക്കും അത് അനുവദിക്കേണ്ടിവരുമെന്ന് കാണിച്ചായിരുന്നു അതെന്ന് ടി പി ശ്രീനിവാസന്‍ പറഞ്ഞു. തിരുവനന്തപുരത്തുള്ള മാലിയുടെയും ശ്രീലങ്കയുടെയും കോണ്‍സുലേറ്റിന് ഗണ്‍മാന്‍ അടക്കമുള്ള സുരക്ഷ അനുവദിച്ചിട്ടില്ലെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
യു എ ഇയിക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കിയാല്‍ മറ്റ് രാജ്യങ്ങള്‍ക്കും അത് അനുവദിക്കേണ്ടിവരുമെന്ന് കാണിച്ചായിരുന്നു അതെന്ന് ടി പി ശ്രീനിവാസന്‍ പറഞ്ഞു. തിരുവനന്തപുരത്തുള്ള മാലിയുടെയും ശ്രീലങ്കയുടെയും കോണ്‍സുലേറ്റിന് ഗണ്‍മാന്‍ അടക്കമുള്ള സുരക്ഷ അനുവദിച്ചിട്ടില്ലെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ജയഘോഷ് എന്ന സിവില്‍ പൊലീസ് ഓഫീസറെ കോണ്‍സുലേറ്റില്‍ നിയമിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോണ്‍സുലേറ്റിലെ രണ്ടാമത്തെ ഉദ്യോഗസ്ഥനായ അറ്റാഷെയ്ക്ക് സുരക്ഷ നല്‍കേണ്ടതായിരുന്നു ജയഘോഷിന്റെ ചുമതല. അങ്ങനെയുള്ളയാള്‍ തോക്കുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായിരിക്കണം. ജയഘോഷ് അത്തരത്തിലുള്ള ആളായിരുന്നോ എന്ന് സംശയമുള്ളതായും അദ്ദേഹം പറഞ്ഞു. കോണ്‍സുലേറ്റ് ജനറലും അറ്റാഷയും യു എ ഇയ്ക്ക് പോയ വിവരം യഥാസമയം ഓഫീസില്‍ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വകുപ്പ്തല നടപടിയെടുക്കുന്നതെന്ന് അറിയുന്നു. സ്വപ്‌നയും സരിതും കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന കാലത്ത് ജയഘോഷ് അവര്‍ക്കൊപ്പം പലതവണ തിരുവനന്തപുരം വിമാനത്താവളത്തിലടക്കം പോയിട്ടുണ്ട്. അത് സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണ്.
വിമാനത്താവളത്തില്‍ ജോലി ചെയ്തത് കൊണ്ടാകണം സ്വപ്‌നയും സരിതും ജയഘോഷിനെ ഒപ്പം കൂട്ടിയതെന്നാണ് കരുതുന്നത്. സ്വര്‍ണക്കള്ളക്കടത്തിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ജയഘോഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇയാളുടെ ആത്മഹത്യ അടക്കം നാടകമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തന്റെ വീട്ടില്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ജയഘോഷ് വെളിപ്പെടുത്തിയിട്ടുണ്ട്. അതേക്കുറിച്ച് സംസ്ഥാന പൊലീസ് ഇതുവരെ അന്വേഷണം നടത്തുകയോ, കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ല.
Keywords: UAE consulate gunman's appointment was violation, Experts say, UAE Consulate, Gunman, Kerala police, Jayagosh, CPO, External Affiers Ministry, America. TP Sreenivasan, Swapna, Sarit
Powered by Info News For You

Comments
Post a Comment