വ്യാജ സാലറി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വായ്പയെടുക്കാന്‍ ശ്രമം; വനിത ഡോക്ടറും സഹായിയും അറസ്റ്റില്‍

മംഗളൂരു: (https://ift.tt/2D74HoX) വ്യാജ ശമ്പള രേഖകള്‍ ഹാജരാക്കി ബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍ ശ്രമിച്ച വനിത ഡോക്ടറേയും സഹായിയേയും ഉഡുപ്പി കാപ് പൊലീസ് അറസ്റ്റ് ചെയ്തു. കാപ് സ്വദേശിയായ ഡോ. റിനെറ്റ് സോണിയ ഡിസൂസ(37), സാലിഗ്രാമ ചിത്രപ്പാടിയിലെ വിജയ് കോത്താരി(43)എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 24നാണ് ഡോക്ടര്‍ തനിക്കും സഹോദരനും കാറുകള്‍ വാങ്ങുന്നതിനുള്ള വായ്പ അപേക്ഷയുമായി ബാങ്ക് ഓഫ് ബറോഡ കാപ് മൂഡബെട്ടു ശാഖയെ സമീപിച്ചത്.

മണിപ്പാല്‍ അക്കദമി ഓഫ് ഹയര്‍ എജുക്കേഷന്‍ എന്ന സ്ഥാപനത്തില്‍ നിന്ന് പ്രതിമാസം 2.66 ലക്ഷം രൂപ ശമ്പളം ലഭിക്കുന്നു എന്നവകാശപ്പെടുന്ന സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. എന്നാല്‍ ബാങ്ക് അധികൃതര്‍ നടത്തിയ അന്വഷണത്തില്‍ റിനെറ്റ് അവിടെ ജോലി ചെയ്യുന്നില്ലെന്നറിവായി. തുടര്‍ന്ന് പൊലീസില്‍ പരാതി  നല്‍കി.വ്യാജ രേഖ ചമച്ചു നല്‍കി എന്നതിനാണ് വിജയിനെ അറസ്റ്റ് ചെയ്തത്.



Keywords: Mangalore, news, Top-Headlines, National, arrest, Police, Two including lady doctor held for using fake documents to avail loan
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?