മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് മെറിന്‍ വീട്ടിലേക്ക് വീഡിയോ കോള്‍ വിളിച്ചു മകളുടെ കുസൃതി കണ്ടു; പിന്നാലെ ഭര്‍ത്താവിന്റെ രൂപത്തില്‍ മരണം, അമ്മ പോയതറിയാതെ കുഞ്ഞു നോറ
കോട്ടയം: (https://ift.tt/2X4m6G3) യുഎസില്‍ ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ച കോട്ടയം മോനിപ്പള്ളി ഊരാളില്‍ മെറിന്‍ ജോയിയുടെ മകളാണ് നോറ. മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ അമ്മ പോയതറിയാതെ കഴിയുകയാണ് അവള്‍. മകളുടെ മരണവാര്‍ത്ത വിശ്വസിക്കാനാകാതെ ഇരിക്കുകയാണ് ഈ കുടുംബം. വ്യാഴാഴ്ച (30.07.20) മെറിന്റെ ജന്മദിനവും വിവാഹ വാര്‍ഷിക ദിനവുമാണ്. എന്നാല്‍ അതിന് മുന്‍പേ അവള്‍ എന്നന്നേക്കുമായി ഈ ലോകത്ത് നിന്ന് പോയി.
പിറവം മരങ്ങാട്ടില്‍ കുടുംബാംഗമായ ജോയിയുടേയും മേഴ്‌സിയുടേയും മൂത്ത മകള്‍ മെറിന്‍ മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് വീട്ടിലേക്ക് വീഡിയോ കോള്‍ വിളിച്ചിരുന്നു. അച്ഛനോടും അമ്മയോടും സഹോദരി മീരയോടും സംസാരിച്ചു. മകള്‍ നോറയുടെ കുസൃതികള്‍ കണ്ടു. തൊട്ട് പിന്നാലെ ചൊവ്വാഴ്ച രാത്രി 10 മണിയോടെ മെറിന്റെ മരണവാര്‍ത്ത എത്തി. അപ്രതീക്ഷിത വേര്‍പാടില്‍ തരിച്ചു നില്‍ക്കുകയാണ് വീടും നാടും.
പഠനത്തിനു പെരുമാറ്റത്തിലും മിടുക്കിയായിരുന്ന മെറിന്റെ വിവാഹം 2016ലാണ് വെളിയനാട് സ്വദേശി ഫിലിപ്പ് മാത്യുവുമായി നടന്നത്. ഇതിനു ശേഷമാണ് യുഎസില്‍ പോയത്. കഴിഞ്ഞ ഡിസംബറില്‍ മെറിനും ഫിലിപ്പും നോറയും നാട്ടിലെത്തി.
Keywords: News, Kerala, Kochi, Kottayam, Family, Daughter, Death, Killed, Crime, Husband, Merin Joy Death: Deep Sorrow of Familyപിറവം മരങ്ങാട്ടില്‍ കുടുംബാംഗമായ ജോയിയുടേയും മേഴ്‌സിയുടേയും മൂത്ത മകള്‍ മെറിന്‍ മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് വീട്ടിലേക്ക് വീഡിയോ കോള്‍ വിളിച്ചിരുന്നു. അച്ഛനോടും അമ്മയോടും സഹോദരി മീരയോടും സംസാരിച്ചു. മകള്‍ നോറയുടെ കുസൃതികള്‍ കണ്ടു. തൊട്ട് പിന്നാലെ ചൊവ്വാഴ്ച രാത്രി 10 മണിയോടെ മെറിന്റെ മരണവാര്‍ത്ത എത്തി. അപ്രതീക്ഷിത വേര്‍പാടില്‍ തരിച്ചു നില്‍ക്കുകയാണ് വീടും നാടും.
പഠനത്തിനു പെരുമാറ്റത്തിലും മിടുക്കിയായിരുന്ന മെറിന്റെ വിവാഹം 2016ലാണ് വെളിയനാട് സ്വദേശി ഫിലിപ്പ് മാത്യുവുമായി നടന്നത്. ഇതിനു ശേഷമാണ് യുഎസില്‍ പോയത്. കഴിഞ്ഞ ഡിസംബറില്‍ മെറിനും ഫിലിപ്പും നോറയും നാട്ടിലെത്തി.
ഫിലിപ്പും മെറിനും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെന്ന് മെറിന്റെ പിതാവ് ജോയി പറയുന്നു. എങ്കിലും ഫിലിപ്പിനെതിരെ പരാതിയൊന്നും നല്‍കിയില്ല. നാട്ടിലെത്തി 10 ദിവസം കഴിഞ്ഞപ്പോള്‍ ഫിലിപ് തിരികെ പോയി. ജനുവരി 12നു പോകാന്‍ വേണ്ടിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും ഫിലിപ്പ് നേരത്തേ മടങ്ങിപ്പോയി. മകള്‍ നോറയെ വീട്ടില്‍ ഏല്‍പിച്ചു ജനുവരി 29ന് മെറിനും മടങ്ങിപ്പോയി.
ഫിലിപ്പും മെറിനും മാസങ്ങളായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. എന്നാല്‍ ഫിലിപ്പില്‍ നിന്നു ഭീഷണിയുള്ളതായി മെറിന്‍ പറഞ്ഞിട്ടില്ലെന്നു കുടുംബാംഗങ്ങള്‍ പറയുന്നു. എല്ലാ ദിവസവും വിളിക്കും. വിശേഷങ്ങള്‍ പറയും. കഴിഞ്ഞ ദിവസത്തെ വിഡിയോ കോള്‍ അവസാന വിളിയാകുമെന്ന് ഒരിക്കലും കരുതിയില്ല. അമ്മയുടേയും അച്ഛന്റെയും സ്‌നേഹം നഷ്ടപ്പെട്ട കുഞ്ഞു നോറ മെറിന്റെ മാതാപിതാക്കളുടെ സംരക്ഷണയിലാണ്.

Powered by Info News For You

Comments
Post a Comment