ദേശീയപാതയിലെ അക്കേഷ്യ മരങ്ങൾ കടപുഴകുന്നു; അപകടം അരികെ

മൊഗ്രാൽ: (www.kasargodvartha.com 25.07.2020) പാതയോരങ്ങളിൽ സാമൂഹിക- വനവൽക്കരണ വിഭാഗം നട്ടുവളർത്തിയ അക്കേഷ്യ മരങ്ങൾ കടപുഴകുന്നത് പതിവായി. മൊഗ്രാൽ ലീഗ്  ഓഫീസിന്  സമീപം ദേശീയപാതയിൽ ഇന്നലെ വൈകുന്നേരം നാല് മണിയോടെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. രണ്ടു സ്കൂട്ടർ  യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

നാട്ടുകാരും വാഹന യാത്രക്കാരും ചേർന്ന് നിമിഷങ്ങൾക്കകം മരം എടുത്തുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മഴ  ആരംഭിച്ചതോടെ വന്മരങ്ങൾ ദേശീയപാതയിലേക്ക് വീഴാൻ പാകത്തിൽ ആയി നിൽക്കുന്നുണ്ട്. ഇതു മുറിച്ചു മാറ്റാൻ അധികൃതർ നടപടി സ്വീകരിക്കാത്തത് യാത്രക്കാർക്ക് ഭീഷണിയായിട്ടുണ്ട്.
Kerala, News, Road, Mogral, Kasaragod, Car, Bike, Vehicle, Acacia trees on National Highway sides creates threat.

അതിനിടെ ജില്ലയിലെ അക്കേഷ്യ മരങ്ങൾ പൂർണമായി മുറിച്ചുമാറ്റാൻ ജില്ലാ വികസന സമിതി യോഗം 2020 ജനവരി ആദ്യവാരം ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നുവെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല. അക്കേഷ്യ മരങ്ങൾ ജലമൂറ്റുന്നതായും പരിസ്ഥിതിയോട് ഇണങ്ങുന്നില്ലെന്നും കണ്ടെത്തിയതോടെയാണ് ഇത്തരമൊരു തീരുമാനം ജില്ലാ വികസന സമിതി കൈകൊണ്ടത്. തീരുമാനം നടപ്പിലാക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞില്ല.


ദേശീയപാതയിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയ വേദി ആവശ്യപ്പെട്ടു.



Keywords: Kerala, News, Road, Mogral, Kasaragod, Car, Bike, Vehicle, Acacia trees on National Highway sides creates threat.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?