പുള്ളിപ്പുലിയും കരിമ്പുലിയും ഒറ്റഫ്രയിമില്‍; കാലം കയ്യൊപ്പ് ചാര്‍ത്തിയ ഈ ക്ലിക്കിന് കാത്തിരുന്നത് ആറ് ദിവസം

ബാംഗ്ലൂര്‍: (www.kvartha.com 23.07.2020) പുള്ളിപ്പുലിയേയും കരിമ്പുലിയേയും ഒരുമിച്ച് കാണാന്‍ കഴിയുക എന്നത് തന്നെ അപൂര്‍വ കാഴ്ചയാണ്. ആ മനോഹരമായ ദൃശ്യവിസ്മയം ഒരു ഫ്രയിമില്‍ പകര്‍ത്തുക എന്നത് ലോകത്തിന് നല്‍കാവുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വും ആനന്ദകരവുമായ ദൃശ്യവിരുന്നാകും. എച്ച് മിഥുന്‍ എന്ന വന്യജീവി ഫോട്ടോഗ്രാഫര്‍  ആറ് ദിവസം കാത്തിരുന്നാണ് ഈ ചിത്രമെടുത്തത്.


രാജ്യത്ത ഏറ്റവും മനോഹരമായ വന്യജീവി സങ്കേതങ്ങളിലൊന്നായ കബനി സംരക്ഷിത വനമേഖലയില്‍ നിന്നാണ് ഇണകളായ ഈ പുലികളെ പകര്‍ത്തിയത്. അനശ്വരമായ ദമ്പതികള്‍ എന്നാണ് മിഥുന്‍ ഇവരുടെ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്. സായ, ക്ലിയോപാട്ര എന്നിവയാണ് പുലികളുടെ പേര്. നാല് വര്‍ഷമായി ഇവര്‍ ഒരുമിച്ച് കഴിയുകയാണ്. രണ്ട് പേരെയും എവിടെ കണ്ടാലും അതൊരു മനോഹരമായ കാഴ്ചയാണെന്നും ഇരുവരും ശാന്തമായി നടന്ന് വരുമ്പോഴാണ് കാട് ഉണരുന്നതെന്നും മിഥുന്‍ കുറിക്കുന്നു.

സാധാരണ ഇണകളില്‍ ആണ്‍പുലികളാണ് മുന്നില്‍ നടക്കുക. എന്നാല്‍ ഇവരുടെ കാര്യത്തില്‍ എല്ലാത്തിനും ക്ലിയോപാട്രയാണ് ഏത് കാര്യത്തിനും മുന്നില്‍. അവളാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും മിഥുന്‍ പറഞ്ഞു. ഫോട്ടോയില്‍ കാണുന്ന പോലെ രണ്ട് പേരെയും ഒരുമിച്ച് കിട്ടാന്‍ ദിവസവും മണിക്കൂറുകളോളമാണ് ഇവരുടെ പിന്നാലെ മിഥുന്‍ നടന്നത്. അതിനിടെ മാനുകള്‍ വിരണ്ടോടിയപ്പോള്‍ രണ്ട് പുലികളും തന്നെ ശ്രദ്ധിച്ചെന്നും മിഥുന്‍ പറഞ്ഞു. പുലികളെ കണ്ടെത്തുന്നതിലും ചിത്രങ്ങള്‍ പകര്‍ത്തുന്നതിലും വൈദഗ്ധ്യമുള്ള ഫോട്ടോഗ്രാഫറാണ് മിഥുന്‍. ദ റിയല്‍ ബ്ലാക്ക് പാന്തര്‍ ഷോയില്‍ ജോലി ചെയ്തിട്ടുണ്ട്.

Keywords: Leopard and its black panther in a single frame; a photographer waits 6 days for this magical photo, Wildlife Photo, Leopard, Black Panther, Couples, Forest, Banglore, Cleopatra, Karnataka, Saya, Deer.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?