പൊതു സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഡോക്ടര്‍മാരുടെ പങ്ക് നിസ്തുലം: എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ

മൊഗ്രാല്‍: (https://ift.tt/2ZsF35z) രാജ്യം ഗുരുതരമായ ആരോഗ്യ പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ ഡോക്ടര്‍മാരുടെ നിസ്സീമവും, നിസ്തുലവുമായ സേവനം പലപ്പോഴും വിസ്മരിക്കപ്പെട്ടു പോകുകയാണെന്നും, പൊതുസമൂഹവും സാമൂഹ്യ- രാഷ്ട്രീയ പ്രസ്ഥാനങ്ങളും സേവനങ്ങളെ കണ്ണുതുറന്ന് കാണണമെന്നും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അഭിപ്രായപ്പെട്ടു. മൊഗ്രാല്‍ ദേശീയവേദി സംഘടിപ്പിച്ച ഡോക്ടേഴ്‌സ് ഡേ പരിപാടിയില്‍ സീനിയര്‍ ഡോക്ടര്‍മാരുടെ ആദരിക്കല്‍ ചടങ്ങും, യുവ ഡോക്ടര്‍മാര്‍ക്കുള്ള അനുമോദന ചടങ്ങും ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയവേദി പ്രസിഡണ്ട് മുഹമ്മദ് അബ്കോ അധ്യക്ഷത വഹിച്ചു.

അഞ്ചു പതിറ്റാണ്ടു കാലമായി കുമ്പളയില്‍ ഷാംരാജ് ക്ലിനിക് നടത്തിവരുന്ന മാളിക ഡോക്ടര്‍ എന്നറിയപ്പെടുന്ന ഡോ: കെ സര്‍വ്വേശ്വര ഭട്ടിനെ ആദരിക്കുകയും, മൊഗ്രാലിലെ യുവ ഡോക്ടര്‍മാരായ ഡോ. ഷുമൈസ് ടി എം, ഡോ. ഇബ്രാഹിം ഷാന്‍ഫര്‍, ഡോ. വി പി ആയിഷത്ത് ജുവൈരിയ, ഡോ. ഖദീജത്ത് തമീമ ബീവി എന്നിവരെ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഷാള്‍ അണിയിച്ചും, ഉപഹാരം നല്‍കിയും അനുമോദിച്ചു. സീനിയര്‍ ഡോക്ടര്‍മാരായ അഷ്‌റഫ് മൊഗ്രാല്‍ (ഹോമിയോപ്പതി) മുഹമ്മദ് ഹാഷിര്‍ (ഡെന്റല്‍) എന്നിവരെ ഡോ. കെ സര്‍വ്വേശ്വര ഭട്ട് ഷാള്‍ അണിയിച്ച് ആദരിച്ചു. രക്തദാനം ജീവിതചര്യയാക്കിയ മൊഗ്രാലിലെ ജീവന്‍രക്ഷാ പ്രവര്‍ത്തകരായ മന്‍സൂര്‍, മുഹമ്മദ് ഇനാസ്, ശരീഫ് ദീനാര്‍, താജുദ്ദീന്‍ കെ എന്നിവരെയും ദേശീയ വേദി ആദരിച്ചു.

ദേശീയവേദി വൈസ് പ്രസിഡണ്ട് ടി കെ ജാഫര്‍ ഡോക്ടര്‍മാരെ പരിചയപ്പെടുത്തി. ഡോ. കെ സര്‍വ്വേശ്വര ഭട്ട്, ഡോ. അഷ്റഫ് മൊഗ്രാല്‍, കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം വി പി അബ്ദുല്‍ ഖാദര്‍, മൊഗ്രാല്‍ ജി വി എച്ച് എസ് എസ് പി ടി എ പ്രസിഡണ്ട് സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, തദ്ദേശ  സ്വയംഭരണ വകുപ്പ് മുന്‍ ഡെപ്പ്യൂട്ടി ഡയറക്ടര്‍ പി  മുഹമ്മദ് നിസാര്‍, എം മാഹിന്‍ മാസ്റ്റര്‍, ദേശീയവേദി ഗള്‍ഫ് പ്രതിനിധി കെ കെ അബ്ദുല്ലകുഞ്ഞി-സുലൈമാന്‍, ടി എം ശുഹൈബ്, സി എം മുഹമ്മദ്, എം എം റഹ്മാന്‍, ടി കെ അന്‍വര്‍, വിജയകുമാര്‍, സി എം ഹംസ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി എം എ മൂസ സ്വാഗതം പറഞ്ഞു.

പി എം മുഹമ്മദ് കുഞ്ഞി ടൈല്‍സ്, ഇബ്രാഹിം ഖലീല്‍, നാസര്‍ മൊഗ്രാല്‍, പി എ ആസിഫ്, ഖാദര്‍ മാസ്റ്റര്‍, എ എം സിദ്ദീഖ് റഹ്മാന്‍, റിയാസ് മൊഗ്രാല്‍, മുഹമ്മദ് സ്മാര്‍ട്ട്, അഷ്റഫ് പെര്‍വാഡ്, ഖാദര്‍ മൊഗ്രാല്‍, എച് എ ഖാലിദ്, ബി കെ മുനീര്‍, ഇബ്രാഹിം പെര്‍വാഡ്, അബ്ദുര്‍ റഹ് മാന്‍ നാങ്കി, അബ്ദു മൊഗ്രാല്‍, എം എസ് മുഹമ്മദ് കുഞ്ഞി, അബ്ദുല്ലക്കുഞ്ഞി നട്പ്പളം, കെ കെ അഷ്റഫ്, കബീര്‍ നാങ്കി ഗള്‍ഫ് പ്രതിനിധികളായ ജിജി സിദ്ദീഖ് നാങ്കി, എം എ ഇക്ബാല്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, നൂറുല്‍ അമീന്‍ യൂ എം, റസാഖ് കൊപ്പളം  ബി എം സുബൈര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Keywords: Kasaragod, Kerala, news, Mogral, MLA, Doctor, NA Nellikkunnu MLA about doctors
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?