ഐപിഎല്‍ @ ദുബൈ; ടൂര്‍ണമെന്റ് നടത്താന്‍ അനുമതി തേടി ബിസിസിഐ കേന്ദ്രത്തെ സമീപിക്കും

മുംബൈ: (https://ift.tt/32JakEM) ട്വന്റി20 ലോകകപ്പ് മാറ്റിയതോടെ ഒരു തടസ്സം നീക്കി കിട്ടിയെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റ് സംഘാടകര്‍ക്ക് മുന്നില്‍ ഇനിയുള്ള വെല്ലുവിളി കേന്ദ്ര സര്‍ക്കാരാണ്. ഐപിഎല്‍ ദുബൈയില്‍ നടത്താന്‍ ഏകദേശ തീരുമാനമായെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കൂടി വേണം. കന്ദ്ര സര്‍ക്കാരിന്റെ അനുമതി ഉടന്‍ തേടുമെന്നും വേദി, തീയതി തുടങ്ങിയവ തീരുമാനിക്കാന്‍ 10 ദിവസത്തിനുള്ളില്‍ ഭരണസമിതി യോഗം ചേരുമെന്നും ഐപിഎല്‍ ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ പറഞ്ഞു.

News, National, India, Mumbai, Cricket, IPL, Sports, Players, Chairman, Dubai, Gulf, It will be a full-fledged IPL most likely in the UAE: Brijesh Patel

ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി യുഎഇയില്‍ നടത്താനാണ് നീക്കം. താരങ്ങളെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തിക്കും. 14 ദിവസത്തെ നിരീക്ഷണ കാലാവധിയും കോവിഡ് ടെസ്റ്റും നടത്തിയ ശേഷമാണ് ടൂര്‍ണമെന്റ് നടത്തുക. താരങ്ങളെ ബയോ സെക്യുര്‍ ബബിളില്‍ താമസിപ്പിക്കും.

ഐസിസി ഈവര്‍ഷം നടത്താനിരുന്ന ടി20 ലോകകപ്പ് മാറ്റി വെച്ച സാഹചര്യത്തിലാണ് ഐപിഎല്‍ നടത്താന്‍ ബിസിസിഐ സാധ്യത തേടിയിരിക്കുന്നത്. ഐപിഎല്‍ യുഎഇയിലേക്ക് മാറ്റുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതിനായി ടീമുകള്‍ ഒരുക്കങ്ങളും തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ലോകകപ്പ് സംബന്ധിച്ച് ഐസിസി ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കും വരെ ബിസിസിഐ കാത്തിരിക്കുകയായിരുന്നു.

ചില ഫ്രാഞ്ചൈസികള്‍ യുഎഇയില്‍ താരങ്ങളെ താമസിപ്പിക്കാനുള്ള ഹോട്ടലുകള്‍ തിരയുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മാത്രമല്ല, ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായുള്ള ശ്രമങ്ങളും തുടങ്ങികഴിഞ്ഞു. ഒരു ഐപിഎല്‍ ഫ്രാഞ്ചൈസിയുടെ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. അബുദബിയിലാണ് ഫ്രാഞ്ചൈസി താമസിക്കാന്‍ ആലോചികുന്നത്.

Keywords: News, National, India, Mumbai, Cricket, IPL, Sports, Players, Chairman, Dubai, Gulf, It will be a full-fledged IPL most likely in the UAE: Brijesh Patel


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?