സോപാന സംഗീതത്തെ ജനകീയമാക്കാന്‍ നൃത്താവിഷ്‌ക്കാരം ഒരുക്കി മറുനാടന്‍ മലയാളികളായ രാമകൃഷ്ണനും കലാമണ്ഡലം ഗീതയും; ആലാപനം കലാപീഠം രാം കൃഷ്ണ
നീലേശ്വരം: (https://ift.tt/39h7vfh) സോപാന സംഗീതത്തെ ജനകീയമാക്കാന്‍ നൃത്താവിഷ്‌ക്കാരം ഒരുക്കി രണ്ട് മറുനാടന്‍ മലയാളികള്‍. എഴുത്തുകാരന്‍ നീലേശ്വരത്തെ രാമകൃഷ്ണന്‍ കിനാവൂരിന്റെ ശ്രീകൃഷ്ണ സോപാനം ആല്‍ബമാണ് സമൂഹ മാധ്യമങ്ങളിലൂടെ ജനശ്രദ്ധ നേടി വരുന്നത്. ഭക്തി സാന്ദ്രമായ സോപാന സംഗീതത്തെ നൃത്താവിഷ്‌കാര രൂപത്തിലാക്കിയാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്.കലാമണ്ഡലം ഗീത .കെ .നായരാണ് നൃത്താവിഷ്‌കാരമൊരുക്കി അവതരിപ്പിച്ചത്.
കലാമണ്ഡലത്തിലെ മുന്‍ നൃത്ത അധ്യാപികയായ ഇവര്‍ തൃശൂര്‍ സ്വദേശിനിയാണ്. ഇതിനായി സോപാനസംഗീതം ആലപിച്ചത് ശൂരനാട് സ്വദേശി കലാപീഠം രാം കൃഷ്ണയാണ്. ഇതേ കൃതി 10 സോപാനഗായകര്‍ വ്യത്യസ്ത ശൈലികളില്‍ പാടിയത് നേരത്തെ ആസ്വാദക ശ്രദ്ധ നേടിയിരുന്നു. പെരുവനം രാംകുമാര്‍ മാരാരുടെ ആലാപനത്തിന് കാസര്‍കോട്ടെ മാധവ കമ്മത്തിന്റെയും നീലേശ്വരം സ്വദേശിനി ജമുന പ്രഭുവിന്റെയും മകള്‍ ബെംഗളൂരിലെ മമത രാജശേഖര്‍ നൃത്തരൂപമൊരുക്കി അവതരിപ്പിച്ചതു സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തുഞ്ചന്‍ പറമ്പിനടുത്ത തൃക്കണ്ടിയൂര്‍ ശിവനെ പ്രകീര്‍ത്തിക്കുന്ന സ്വരാക്ഷര സോപാനത്തിലൂടെ സോപാന സംഗീത രചനയിലെത്തിയ രാമകൃഷ്ണന്‍ ഇരുപത്തഞ്ചോളം കൃതികള്‍ രചിച്ചിട്ടുണ്ട്. കിണാവൂര്‍ കിരാതേശ്വരന്‍, മധൂര്‍ ഗണപതി, മൃദംഗ ശൈലേശ്വരി തുടങ്ങിയ മൂര്‍ത്തികളെ സ്തുതിച്ചുള്ള രചനകള്‍ ഇക്കൂട്ടത്തില്‍പ്പെടും.വിവിധ സംസ്ഥാനങ്ങളിലെ വേദികളിലും ക്ഷേത്രങ്ങളിലും ഇദ്ദേഹത്തിന്റെ കൃതികള്‍ ആലപിക്കപ്പെട്ടിട്ടുണ്ട്.
ആദ്യാക്ഷരം മലയാള അക്ഷരമാല ക്രമത്തിലുള്ള അക്ഷരരൂപിണീ സോപാനം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ രാമകൃഷ്ണന്‍ അവതരിപ്പിച്ചിട്ടുണ്ട്. കഥ, കവിത, ഫോട്ടോഗ്രാഫി, ഗാനരചന രംഗങ്ങളില്‍ രാമകൃഷ്ണന്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.ഗീതം, വാദ്യം, നൃത്തം ഇവയെ സമന്വയിപ്പിച്ച് സോപാനസംഗീതത്തെ കൂടുതല്‍ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സോപാന സംഗീത ആല്‍ബങ്ങള്‍ ഒരുക്കുന്നതെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. നീലേശ്വരം കിനാനൂര്‍ സ്വദേശിയായ രാമകൃഷ്ണന്‍ ഇപ്പോള്‍ ബംഗളൂരു വിമാന പുരത്താണ് താമസം. കാഞ്ഞങ്ങാട് സ്വദേശിനി കെ.പി. ലീലയാണ് ഭാര്യ.
Keywords: Kasaragod, Kerala, news, Neeleswaram, Singer, Steps made by Marunadan Malayalees for Sopana sangeetham
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment