ചരിത്ര നേട്ടത്തില്‍ ഇടുക്കി വൈദ്യുതി പദ്ധതി; ഉല്‍പാദനം പതിനായിരം കോടി യൂണിറ്റ്


തൊടുപുഴ: (https://ift.tt/2Wd11sm) ഇടുക്കിയിലെ മൂലമറ്റം ജലവൈദ്യുത പദ്ധതി ചരിത്ര നേട്ടത്തില്‍. വൈദ്യുതി നിലയത്തിലെ ഉല്‍പാദനം 10,000 കോടി യൂണിറ്റ് കടന്നാണ് റെക്കോര്‍ഡിട്ടത്. ശനിയാഴ്ച വൈകിട്ടു വരെയുള്ള കണക്കനുസരിച്ച് 1,00,003.22 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു. കെഎസ്ഇബിയുടെ ആഘോഷം വൈദ്യുതി മന്ത്രി എം എം മണി തിരുവനന്തപുരത്തു നിന്ന് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു.

News, Kerala, Idukki, Thodupuzha, Electricity, Minister, Inauguration, KSEB, Prime Minister, Indira Gandhi, Business, Moolamattom Power Station project has a historic achievement; Production is ten billion units

ഇടുക്കിയില്‍ രണ്ടാമത്തെ വൈദ്യുത ഉല്‍പാദന നിലയത്തിന്റെ രൂപരേഖ തയാറാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ വാപ്‌കോസിനെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു. നിലയത്തെ ആദരിച്ചുള്ള ശിലാഫലകവും സ്ഥാപിച്ചു. കെഎസ്ഇബി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എന്‍ എസ് പിള്ള മൂലമറ്റം സന്ദര്‍ശിച്ചു.

പ്രതിവര്‍ഷം 2398 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള കേരളത്തിലെ ഏറ്റവും വലിയ വൈദ്യുത പദ്ധതിയാണിത്.ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ വൈദ്യുത നിലയവും മൂലമറ്റത്തേതു തന്നെ. സംസ്ഥാനത്തെ ആവശ്യത്തിന്റെ മൂന്നിലൊന്നു വൈദ്യുതി ഇവിടെയാണ് ഉല്‍പാദിക്കുന്നത്.

1976 ഫെബ്രുവരി 12 നാണ് നിലയം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്തത്.

Keywords: News, Kerala, Idukki, Thodupuzha, Electricity, Minister, Inauguration, KSEB, Prime Minister, Indira Gandhi, Business, Moolamattom Power Station project has a historic achievement; Production is ten billion units


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?