കണ്ണൂരില്‍ നാല് പൊലീസ് സ്‌റ്റേഷന്‍ പരിധികള്‍ കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂര്‍: (www.kvartha.com 17.07.2020) സമ്പര്‍ക്കം വഴിയുള്ള കോവിഡ് വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കൂത്തുപറമ്പ്, പാനൂര്‍, ന്യൂമാഹി, ചൊക്ലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ മാത്രം രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ തുറന്നുപ്രവര്‍ത്തിക്കാം.

നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കേരള പകര്‍ച്ചവ്യാധി നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. കണ്ണൂരില്‍ കോവിഡ് ബാധിച്ച് രണ്ടു പേര്‍ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂരില്‍ കഴിഞ്ഞ ദിവസം 23 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ എട്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

Kannur, News, Kerala, COVID-19, Trending, Patient, Police Station, containment zone, Shop, Open, Four police station limits in containment zone in Kannur

കുന്നോത്തുപറമ്പ് സ്വദേശികളായ എട്ടുപേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്ന് വയസുളള ഒരു കുട്ടിയും ഉള്‍പ്പെടും. ഇവര്‍ക്ക് പുറമേ പാനൂര്‍ മൂന്ന്, തൃപ്പങ്ങോട്ടൂര്‍ മൂന്ന്, തലശ്ശേരി മുന്‍സിപ്പാലിറ്റി രണ്ട് പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി, മയ്യില്‍, മാങ്ങാട്ടിടം, കീഴല്ലൂര്‍, മൊകേരി, ചൊക്ലി, കണ്ണൂര്‍ കോര്‍പ്പറേഷന്‍, ചെറുപുഴ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്ക് വീതവുമാണ് പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

Keywords: Kannur, News, Kerala, COVID-19, Trending, Patient, Police Station, containment zone, Shop, Open, Four police station limits in containment zone in Kannur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?