കോവിഡ് സാഹചര്യം കൈകാര്യം ചെയ്തതില്‍ വീഴ്ച; ഉത്തരവാദിത്വം ഏറ്റെടുത്ത് ന്യൂസിലന്‍ഡ് ആരോഗ്യമന്ത്രി രാജിവെച്ചു
വാഷിംങ്ടണ്‍: (www.kvartha.com 02.07.2020) കോവിഡ് സാഹചര്യം കൈകാര്യം ചെയ്തതിലെ വീഴ്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ന്യൂസിലന്‍ഡ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലര്‍ക്ക് രാജിവെച്ചു. രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച് ലോക് ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച് ആരോഗ്യമന്ത്രി കുടുംബത്തിനൊപ്പം ബീച്ചില്‍ ഉല്ലാസയാത്ര നടത്തിയത് വലിയ വിവാദമായിരുന്നു.
കോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യമന്ത്രി തന്നെ മാനദണ്ഡങ്ങള്‍ ലംഘിച്ചതായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കംകുറിച്ചത്. ഡേവിഡ് ക്ലര്‍ക്കിന്റെ രാജി പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ സ്വീകരിച്ചു. കഴിഞ്ഞ മാസമാണ് ന്യൂസിലന്‍ഡിനെ കോവിഡ് മുക്തരാജ്യമായി പ്രഖ്യാപിച്ചത്. അവസാന കോവിഡ് രോഗിയും രോഗമുക്തി നേടി. ഇതോടെ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ചാണ് രാജ്യം കോവിഡ് മുക്തമായതായി പ്രഖ്യാപിച്ചത്.
Keywords: Washington, News, World, Health Minister, Resigned, COVID-19, Lockdown, New Zealand, Blunders, Prime minister, New Zealand health minister resigns after blunders

Powered by Info News For You

Comments
Post a Comment