കാമുകിയുടെ അഞ്ചുവയസ്സുള്ള മകളെ കഴുത്തറുത്തു കൊന്ന ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഹൈദരാബാദ്: (www.kvartha.com 03.07.2020) കാമുകിയുടെ അഞ്ചുവയസ്സുള്ള മകളെ കഴുത്തറുത്തു കൊന്ന ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹൈദരാബാദിനടുത്തുള്ള ഗഡ്‌കേശറില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഒരു ദിവസം കാമുകിയുടെ വീട്ടിലെത്തിപ്പോള്‍ വീട്ടില്‍ മറ്റൊരാളെ കാണുകയും കാമുകി ഇയാളെ അവഗണിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ കുപിതനായ ഇയാള്‍ സ്ത്രീയുമായി വാക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഒടുവില്‍ ബ്ലേഡ് ഉപയോഗിച്ച് കുട്ടിയുടെ കഴുത്തറുക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മറ്റൊരാളുടെ കഴുത്തിന് ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ച ശേഷം ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ഉടനെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെതുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് അവര്‍ തന്റെ കാമുകിയാണെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്. ഇയാള്‍ക്കെതിരേ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.
Keywords: National, News, Love, House Wife, Youth, Woman, Child, Murder, Blade, House, Police, Case, Hyderabad, Investigates, Injured, Hospital, Youth kills lover's 5 years old child.
Powered by Info News For You
Comments
Post a Comment