സ്വപ്‌നയും സരിത്തും അടക്കം നാല് പേര്‍ക്കെതിരെ എന്‍.ഐ.എ തീവ്രവാദത്തിന് കേസ് എടുത്തു
തിരുവനന്തപുരം:(www.kvartha.com 11.07.2020) സ്വര്‍ണക്കടത്ത് കേസില്‍ നിയമ നടപടിയാവശ്യപ്പെട്ട് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മു വിവാദമായ സ്വര്‍ണക്കള്ളക്കടത്ത് കസ്റ്റംസ് അന്വേഷിക്കുമ്പോള്‍ പ്രധാനപ്രതിയായ സ്വപ്‌നാ സുരേഷ് അടക്കം നാല് പേര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) തീവ്രവാദ കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ ഇടപെടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയതിന് പിന്നാലെയാണിത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനാണ് സ്വപ്‌നയും സരിതും സന്ദീപും ഫൈസല്‍ ഫരീദും സ്വര്‍ണക്കള്ളകടത്ത് നടത്തിയതെന്നാണ് കേസ്. എന്‍.ഐ.എ തീവ്രവാദം സംബന്ധിച്ച കേസ് മാത്രമാണ് അന്വേഷിക്കുന്നത്. കേസില്‍ യു.എ.പി.എയും ചുമത്തി.
വിദേശത്ത് നിന്ന് കടലിലൂടെയും വിമാനത്താവളങ്ങളിലൂടെയും സ്വര്‍ണം കടത്തുന്നത് രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത അട്ടിമറിക്കുന്നതിനും രാജ്യസുരക്ഷ തകര്‍ക്കുന്നതിനുമാണെന്ന് എന്‍.ഐ.എ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. കേസില്‍ ദേശീയ, അന്തര്‍ദേശീയ ബന്ധങ്ങളുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് സ്വരൂപിക്കുകയാണ് കള്ളക്കടത്തിന് പിന്നിലുള്ളവരുടെ ലക്ഷ്യമെന്ന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഷാര്‍ജയിലുള്ള കൊച്ചി സ്വദേശിയായ ഫൈസല്‍ ഫരീദാണ് യു.എ.ഇ കോണ്‍സുലേറ്റിന്റെ പേരില്‍ ബാഗില്‍ സ്വര്‍ണം അയച്ചത്.
വിയന്നാ ഉച്ചകോടി അനുസരിച്ച് ഒരു രാജ്യം മറ്റൊരു രാജ്യത്തേക്ക് അയയ്ക്കുന്ന നയതന്ത്ര ബാഗുകള്‍ പരിശോധിക്കാന്‍ പാടില്ല. ഈ നിയമത്തിന്റെ മറവിലാണ് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ പി.ആര്‍.ഒ സരിതും ജീവനക്കാരിയായിരുന്ന സ്വപ്‌നയും പലതവണ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം കടത്തിയത്. മുമ്പ് പലതവണ സരിത് വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ടെന്നും എന്‍.ഐ.എ അറിയിച്ചു. കോവിഡിനെ തുടര്‍ന്ന് യു.എ.ഇയിലേക്ക് പോയ കോണ്‍സുലേറ്റ് ആക്ടിംഗ് കോണ്‍സില്‍ ജനറല്‍ റാഷിദ് ഖാമിസ് അ`ല്‍ ഷെമീലിയുടെ നിര്‍ദ്ദേശപ്രകാരമാണ് കസ്റ്റംസ് അധികൃതരെ വിളിച്ചതെന്ന് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ സ്വപ്‌ന പറയുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ ഉള്‍പ്പെടെ മൊഴിൊ എടുക്കേണ്ടിവരും. എന്നാലെ കാര്യങ്ങളുടെ നിജസ്ഥിതി അറിയാന്‍ കഴിയൂ.

തിരുവനന്തപുരം വിമാനത്താളം വഴി സ്വര്‍ണം കടത്തിയ സംഭവം കഴിഞ്ഞ ഞായറാഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ആദ്യമായാണ് നയതന്ത്രബാഗിലൂടെ സ്വര്‍ണം കടത്തിയത്. ദുബൈയില്‍ നിന്ന് കസ്റ്റംസിന് ലഭിച്ച വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അതിന് കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ ഉള്‍പ്പെടെ അനുമതി വാങ്ങേണ്ടിവന്നു. ബാഗ് പരിശോധിക്കുമ്പോള്‍ അസ്വഭാവികമായി ഒന്നും ഉണ്ടായില്ലെങ്കില്‍ കസ്റ്റംസ് പ്രതിക്കൂട്ടിലാകുന്ന സാചര്യം ഉണ്ടാകുമായിരുന്നു.
Keywords: NIA registered terror case against Swapna suresh and three others, NIA, Terror, Customs, Swapna Suresh, Sarith, UAE, Sandeep Nair, High Court, Covid, Airport
Powered by Info News For You

Comments
Post a Comment