എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കുളിമുറി ദൃശ്യം മൊബൈലില്‍ പകര്‍ത്തിയതിന് അറസ്റ്റിലായ പോക്‌സോ കേസ് പ്രതി തെളിവെടുപ്പിന് ഹാര്‍ബറിലെത്തിച്ചപ്പോള്‍ കടലില്‍ ചാടി; തെരച്ചില്‍ തുടരുന്നു

കാസര്‍കോട്: (https://ift.tt/2ZPqHOb) എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കുളിമുറി ദൃശ്യം മൊബൈലില്‍ പകര്‍ത്തിയതിന് അറസ്റ്റിലായ പോക്‌സോ കേസ് പ്രതി തെളിവെടുപ്പിന് ഹാര്‍ബറിലെത്തിച്ചപ്പോള്‍ കടലില്‍ ചാടി. പ്രതിക്ക് വേണ്ടിയുള്ള തെരെച്ചില്‍ തുടരുന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം. മധൂര്‍ കാളിയങ്കാട് സ്വദേശി മഹേഷ് (28) ആണ് നെല്ലിക്കുന്ന് ഹാര്‍ബറില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പോലീസിനെ തള്ളി മാറ്റി കലി തുള്ളി നില്‍ക്കുന്ന കടലില്‍ ചാടിയത്.

ബുധനാഴ്ച രാവിലെ 9.30 മണിയോടെയാണ് സംഭവം. കുളിമുറി ദൃശ്യം പകര്‍ത്തിയ മൊബൈല്‍ ക്യാമറ നെല്ലിക്കുന്ന് ഹാര്‍ബറിനടുത്ത് ഒളിപ്പിച്ചു വെച്ചിരിക്കുന്നതായി മൊഴി നല്‍കിയതിന്റെ അടിസ്ഥനത്തില്‍ പ്രതിയെയും കൊണ്ട് തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് അത്യന്തം നാടകീയമായി യുവാവ് കടലിലിലേക്ക് എടുത്ത് ചാടിയത്. രക്ഷപ്പെടാനോ, അതോ ആത്മഹത്യയ്‌ക്കോ ആണ് യുവാവ് ശ്രമിച്ചതെന്ന കാര്യം വ്യക്തമല്ല. യുവാവിന് നീന്തല്‍വശമുണ്ടോ എന്ന കാര്യവും വ്യക്തമായിട്ടില്ല.
സംഭവം നടന്ന ഉടനെ പോലീസ് തീരദേശ പോലീസിന്റെയും നാട്ടുകാരായ മത്സ്യതൊഴിലാളികളുടെയും സഹായത്തോടെ തിരച്ചില്‍ നടത്തിവരികയാണ്. ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിവരമറിഞ്ഞ് എ എസ് പി ജേയ്‌സണ്‍ എബ്രഹാം, ഡി വൈ എസ് പി പി ബാലകൃഷ്ണന്‍, സി ഐ പി മനോജ് തുടങ്ങിയവര്‍ സ്ഥലത്തെത്തി. പാറക്കല്ലിന് ഇടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന ഫോണ്‍ കണ്ടെത്തി.




Keywords: Kasaragod, Kerala, news, Top-Headlines, Mobile Phone, Sea, Nellikunnu, Pocso case accused jumped into sea
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?