സിപിഐ നേതാവും ചലച്ചിത്ര ഗാന രചയിതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പെരുമ്പുഴ ഗോപാലകൃഷ്ണന്‍ അന്തരിച്ചു; കലാ- സാംസ്‌കാരിക മേഖലകളില്‍ അദ്ദേഹത്തിന്റെ സംഭാവന വലുതായിരുന്നുവെന്ന് അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: (www.kvartha.com 07.07.2020) സി പി ഐ നേതാവും ഐപ്‌സോ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കവിയുമായ പെരുമ്പുഴ ഗോപാലകൃഷ്ണന്‍ (85) അന്തരിച്ചു. ഇടപ്പഴിഞ്ഞി,സി എസ് എം നഗര്‍ അമ്മുവിലായിരുന്നു താമസം. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.
നവയുഗം പത്രാധിപ സമിതിയിലും സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനിലും അംഗമായി പ്രവര്‍ത്തിച്ച പെരുമ്പുഴ ഗോപാലകൃഷ്ണന്‍ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി.

വിദ്യാര്‍ത്ഥി രാഷ്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് വന്ന പെരുമ്പുഴയുടെ നിര്യാണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്ന് കാനം അനുസ്മരിച്ചു. കലാ- സാംസ്‌കാരിക മേഖലകളില്‍ അദ്ദേഹത്തിന്റെ സംഭാവന വലുതായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുസ്മരിച്ചു.
Keywords: Perumpuzha Gopalakrishnan passed away, Thiruvananthapuram, News, Cinema, Politics, Chief Minister, Pinarayi vijayan, Dead, Obituary, Kerala.
Powered by Info News For You

Comments
Post a Comment