അങ്ങനെ ട്രംപും വിറച്ചു, പൊതുവേദിയില്‍ ആദ്യമായി മാസ്‌ക് ധരിച്ച് ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: (www.kvartha.com 12.07.2020) അമേരിക്കയില്‍ കോവിഡ് 19 വ്യാപനം 99 ദിവസം പിന്നിടുമ്പോള്‍ ആദ്യമായി ഫേസ് മാസ്‌കിനു വഴങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്തുവന്നാലും മാസ്‌ക് ധരിക്കില്ലെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. നേരത്തെ കോവിഡ് വ്യാപകമായി പടരുമ്പോഴും ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ട്രംപ് മാസ്‌ക് ധരിച്ചിരുന്നില്ല.
ശനിയാഴ്ച മെരിലാന്‍ഡ് സ്റ്റേറ്റിലെ വാള്‍ട്ടര്‍ റീഡ് മിലിട്ടറി ആശുപത്രി സന്ദര്‍ശനത്തില്‍ ഡൊണാള്‍ഡ് ട്രംപ് മാസ്‌ക് ധരിച്ചാണ് എത്തിയത്. പൊതുചടങ്ങുകളില്‍ മാസ്‌ക് ധരിക്കാതെ എത്തുന്ന ട്രംപ് പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.
സന്ദര്‍ശനത്തിന് മുമ്പ്, താന്‍ പരിക്കേറ്റ സൈനികരെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തകരെയും സന്ദര്‍ശിക്കാന്‍ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ പോകുന്നുണ്ടെന്നും അവിടെ ഞാന്‍ മാസ്‌ക് ഉപയോഗിക്കുമെന്നും ആശുപത്രിയില്‍ മാസ്‌ക് ഒരവശ്യ വസ്തുവായി ഞാന്‍ കണക്കാക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
Keywords: America, USA, Washington, Donald-Trump, Mask, COVID-19, World, Donald Trump Wears Face Mask In Public For First Time

Powered by Info News For You

Comments
Post a Comment