സ്വപ്‌ന പത്താം ക്ലാസ് പേലും പാസായിട്ടില്ല, പെങ്ങളെ പേടിച്ച് നാട്ടിലേക്ക് വരാന്‍ പോലും പറ്റാറില്ല, ഗുരുതര ആരോപണങ്ങളുമായി അമേരിക്കയിലുള്ള സഹോദരന്‍

തിരുവനന്തപുരം: (https://ift.tt/2ZRufy0) സ്വര്‍ണ്ണക്കടത്തില്‍ കുടുങ്ങിയ സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട് പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പത്താം ക്ലാസ് പോലും സ്വപ്‌ന പാസായിട്ടെല്ലെന്നാണ് അമേരിക്കയിലുള്ള സഹോദരന്‍ പറയുന്നത്. ഗുരുതര ആരോപണങ്ങളാണ് സ്വപ്‌നയ്ക്ക് എതിരെ സഹോദരന്‍ ഉന്നയിക്കുന്നത്. വിദേശത്താണ് പഠിച്ചതെങ്കിലും സ്വപ്‌ന പത്ത് പാസായതായി തനിക്കറിയില്ലെന്നാണ് സഹോദരന്‍ പറയുന്നത്. പത്താം ക്ലാസ് പോലും പാസാവാത്ത സ്വപ്‌ന തന്നെ നാട്ടിലേക്ക് എത്താന്‍ അനുവദിക്കുന്നില്ലെന്നും സഹോദരന്‍ പറഞ്ഞു.

നാട്ടില്‍ എത്തിയാല്‍ സഹോദരിയുടെ ഉപദ്രവമാണ്. സ്വപ്നയെ പേടിച്ച് മാതാപിതാക്കളെ പോലും നാട്ടിലെത്തി ഒന്ന് കാണാന്‍ പറ്റാത്ത സാഹചര്യമാണെന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സ്വപ്‌നയുടെ സഹോദരന്‍ പറയുന്നു.

News, Kerala, Thiruvananthapuram, Trending, Brother, Education, SSLC, Passed, America, Parents, Labours, Government, Brother about Swapna Suresh

ഇത്തരത്തില്‍ പത്താം ക്ലാസ് പോലും പാസാവാത്ത സ്വപ്‌നയ്ക്ക് എങ്ങനെ ജോലി നേടാന്‍ സാധിച്ചു എന്ന ചോദ്യവും ഉയരുന്നുണ്ട്. ബിരുദം മാത്രമുള്ള സ്വപ്‌നയ്ക്ക് ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് സ്‌പേസ് പാര്‍ക്കിലെ ശമ്പളം. എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ആയിരുന്നപ്പോള്‍ ഇത് ഏകദേശം 25,000 രൂപയായിരുന്നു.

സര്‍ക്കാര്‍ സ്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ കണ്‍സല്‍റ്റന്റ് ആയിട്ടായിരുന്നു ആദ്യം സ്വപ്‌നയുടെ കടന്നു വരവ്. 2016ല്‍ തൊഴില്‍ പോര്‍ട്ടലുകളില്‍ സ്വപ്‌ന നല്‍കിയ ബയോഡാറ്റ ഫയലില്‍ ബിരുദമെടുത്ത സ്ഥാപനത്തിന്റെ പേരില്ല. മറ്റ് ഡിപ്ലോമ കേസുകള്‍ ചെയ്തത് എവിടെ നിന്നെന്നും വ്യക്തമല്ല.

മഹാരാഷ്ട്രയിലെ ബാബാ സാഹിബ് അംബേദ്ക്കര്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാലയില്‍ നിന്ന് 2011ല്‍ ബികോം എടുത്തുവെന്ന രേഖയാണ് കേരള സ്‌റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡുമായി ബന്ധപ്പെട്ട് റിക്രൂട്‌മെന്റില്‍ സ്വപ്‌ന സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ തൊഴില്‍ പോര്‍ട്ടലിലെ ഹോം പേജില്‍ ബികോം കോഴ്‌സ് ഇല്ലാത്ത ജലന്തര്‍ ഡോ. ബി ആര്‍ അംബേദ്ക്കര്‍ എന്‍ഐടിയില്‍ നിന്ന് ബികോം എടുത്തതായാണ് രേഖപ്പെടുത്തിയിരുന്നത്.

 Keywords: News, Kerala, Thiruvananthapuram, Trending, Brother, Education, SSLC, Passed, America, Parents, Labours, Government, Brother about Swapna Suresh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?