മലപ്പുറത്ത് നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു
മലപ്പുറം: (www.kvartha.com 23.07.2020) ദുബൈയില്‍ നിന്നെത്തി നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ മരിച്ച മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചോക്കാട് സ്വദേശി ഇര്‍ഷാദലി(29) ആണ് മരിച്ചത്. ജുലൈ നാലിന് വിദേശത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
ദുബൈയില്‍ വച്ച് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായ ശേഷമാണ് നാട്ടിലേക്ക് മടങ്ങിയതെന്നാണ് വ്യക്തമാക്കിയിരുന്നത്. തിരിച്ചെത്തിയ ശേഷം വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്.
Keywords: Malappuram, News, Kerala, COVID-19, Trending, Death, Youth, House, Dubai, Observation, One more covid death in Kerala today
Powered by Info News For You

Comments
Post a Comment