പരിശീലിച്ചുകൊണ്ടിരിക്കെ ബോക്‌സിങ് പഞ്ചിങ് ബാഗിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
എരവിമംഗലം: (www.kvartha.com 04.07.2020) ബോക്‌സിങ് പഞ്ചിങ് ബാഗിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കീരാലൂര്‍ സല്‍സബീല്‍ ഗ്രീന്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയും കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കൊച്ചുമകന്‍ ഹരികുമാറിന്റെ മകനുമായ ശ്രീദേവന്‍ (15) ആണു മരിച്ചത്.
സ്‌കൂള്‍ അവധിയെ തുടര്‍ന്ന് എരവിമംഗലത്തെ അമ്മയുടെ വീട്ടില്‍ താമസിക്കുന്നതിനിടെയാണ് അപകടം. വീടിന്റെ മുകള്‍ നിലയില്‍ ബോക്‌സിങ്ങിനുള്ള പഞ്ചിങ് ബാഗില്‍ പരിശീലിച്ചുകൊണ്ടിരിക്കെ കഴുത്തില്‍ കയര്‍ കുരുങ്ങുകയായിരുന്നു. അമ്മയുടെ മാതാപിതാക്കള്‍ മാത്രമാണു അപകടസമയത്ത് വീട്ടിലുണ്ടായിരുന്നത്. അപകടവിവരം വൈകിയാണ് അറിഞ്ഞത്. ഒല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. സംസ്‌കാരം പിന്നീട്.
എംജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ അധ്യാപകനാണ് ഹരികുമാര്‍. അമ്മ ഷിമി വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ.

Keywords: Boxing punching bags rope trapped in neck; Student dies in Eravimangalam, News, Accidental Death, Parents, Police, Dead Body, Kerala, Student.
Powered by Info News For You

Comments
Post a Comment