ഭാര്യയ്ക്കും മകള്‍ക്കും പിന്നാലെ പ്രവാസിയും മരണത്തിന് കീഴടങ്ങി

റിയാദ്: (www.kvartha.com 22.07.2020) ഭാര്യയ്ക്കും മകള്‍ക്കും പിന്നാലെ മനോജും മരണത്തിന് കീഴടങ്ങി. ഈ അകാല മൃത്യു കൂടി മയ്യഴിയെ ദു:ഖത്തിലാഴ്ത്തി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഗള്‍ഫില്‍ ജോലി ചെയ്തുവരുന്ന മനോജ് കുമാറിന്റെ മരണം സഹപ്രവര്‍ത്തകര്‍ക്കും ആഘാതമായി മാറി. ഭാര്യയ്ക്കും മകള്‍ക്കും പിന്നാലെയുണ്ടായ പ്രവാസിയുടെ മരണം ഇനിയും ഉള്‍കൊള്ളാനാവാത്ത അവസ്ഥയിലാണ് നാട്ടിലുള്ള ബന്ധുക്കള്‍.

ന്യൂ മാഹിയിലെ മനോജ് കുമാറാണ് (53) സൗദി അറേബ്യയിലെ അല്‍ ഹസയിലെ അല്‍ മൂസ ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസം മരണമടഞ്ഞത്. ന്യൂമോണിയ ബാധിച്ചു ചികിത്സയിലായിരുന്ന മനോജിന്റെ ഇരു വൃക്കകളും തകരാറിലാവുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് ബാധിച്ച മനോജ് കുമാര്‍ അല്‍ ഹസ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ നിന്നും മെച്ചപ്പെട്ട ചികിത്സ നല്‍കിയിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Riyadh, News, Gulf, World, Death, COVID-19, hospital, Treatment, Expatriate, Expatriate died while undergoing treatment in Saudi

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തെ തുടര്‍ന്ന് ഭാര്യ ഷിജിയും കുട്ടിയും മരണമടഞ്ഞിരുന്നു. ഇതു മനോജിനെ മാനസികമായി തളര്‍ത്തിയിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞ ഇരുപതു വര്‍ഷമായി അല്‍ ഹസയില്‍ ജോലി ചെയ്തു വരികയാണ് മനോജ്. മൂത്ത മകള്‍: അരുണിമ. മൃതദേഹം കോവിസ് പ്രൊട്ടോക്കോള്‍ പ്രകാരം അല്‍ ഹസയില്‍ തന്നെ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Keywords: Riyadh, News, Gulf, World, Death, COVID-19, hospital, Treatment, Expatriate, Expatriate died while undergoing treatment in Saudi 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?