തലസ്ഥാനത്തെ ഉന്നതരുമായി ബന്ധം പുലര്‍ത്തുന്ന 'സ്വര്‍ണറാണി' ശരിക്കും ആരാണ്? റെഡ്ബുള്‍ മാത്രം ഇഷ്ട പാനീയമാക്കിയിരുന്ന, മൂന്ന് വിവാഹം കഴിച്ച് ഒഴിവാക്കിയ, 'സ്വപ്‌ന'ലോകത്തെ ആഡംബര ജീവിതം ഇങ്ങനെ

തിരുവനന്തപുരം: (https://ift.tt/2ZRufy0) കേരള ജനതയെ ഞെട്ടിച്ച സ്വര്‍ണ്ണക്കടത്തിലെ നായിക നയിച്ചത് ആഡംബര ജീവിതം. മദ്യ സല്‍ക്കാരങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്ന സ്വപ്‌ന സുരേഷ് ജിച്ചതും വളര്‍ന്നതും അബുദബിയില്‍. നെയ്യാറ്റിന്‍കര സ്വദേശിയായ സ്വപ്‌ന അബുദബി വിമാനത്താവളത്തിലെ പാസഞ്ചര്‍ സര്‍വീസ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്നു.

സ്വപ്‌ന മൂന്നുപേരെ വിവാഹം കഴിച്ചുവെന്നാണ് സൂചന. മറ്റു രണ്ടുപേരില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷമാണ് മകളുമായി തിരുവനന്തപുരത്ത് എത്തിയത്. സ്വന്തം അച്ഛന്റെ പേരും ഇപ്പോഴത്തെ ഭര്‍ത്താവിന്റെ പേരും സുരേഷ് എന്നായിരുന്നു.

2010ന് ശേഷമാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. തിരുവനന്തപുരത്ത് ട്രാവല്‍ ഏജന്‍സിയിലെ ജോലിക്കുശേഷം എയര്‍ ഇന്ത്യാ സാറ്റ്‌സില്‍ പരിശീലനവിഭാഗത്തില്‍ ജോലി കിട്ടി. അതോടെ അവിടെ താരമായി തിളങ്ങി.

News, Kerala, Thiruvananthapuram, Smuggling, Gold, Trending, Marriage, Father, Job, Travel, Daughter, Air India, UAE, Swapna Suresh's Laxuary Life

റെഡ് ബുള്‍ ആയിരുന്നു ഇഷ്ട പാനീയം. രാത്രികളിലെ മദ്യപാന പാര്‍ട്ടികൡും അടിച്ചു പൊളിച്ച് ജീവിച്ചു. അങ്ങനെയാണ് തിരുവനന്തപുരത്തെ രാഷ്ട്രീയ ബിസിനസ്സുകാര്‍ക്കിടയിലെ പ്രമുഖ ആയത്. എനര്‍ജി ഡ്രിങ്കായ റെഡ് ബുളുമായാണ് നടപ്പ്.

രണ്ട് വര്‍ഷം ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തു. 2013ലാണ് എയര്‍ ഇന്ത്യാ സാറ്റ്‌സില്‍ ജോലിക്ക് കയറിയത്. 2016ല്‍ ക്രൈംബ്രാഞ്ച് കേസിനാസ്പദമായ സംഭവത്തിന് തൊട്ടുപിന്നാലെ അബുദബിയിലേക്ക് മടങ്ങി. പിന്നെ യുഎഇ കോണ്‍സുലേറ്റില്‍ കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയായി ജോലിയിലേക്ക് മാറി. കഴിഞ്ഞ വര്‍ഷം ജോലി വിട്ടു.

ക്രമക്കേടുകളെ തുടര്‍ന്ന് ഇവരെ പുറത്താക്കുകയായിരുന്നുവെന്നും സൂചന. കോണ്‍സുലേറ്റിലെ ജോലിയാണ് തലസ്ഥാനത്തെ ഉന്നതരുമായി അടുപ്പത്തിലാക്കുന്നത്.

Keywords: News, Kerala, Thiruvananthapuram, Smuggling, Gold, Trending, Marriage, Father, Job, Travel, Daughter, Air India, UAE, Swapna Suresh's Laxuary Life


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?