ബൈക്കപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിക്ക് കോവിഡ് പോസ്റ്റീവ്
തളിപ്പറമ്പ്: (www.kvartha.com 25.07.2020) ബെക്കപകടത്തില്‍ പരുക്കേറ്റ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച വിദ്യാര്‍ത്ഥിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറുതാഴം പഞ്ചായത്ത് പരിധിയിലെ അമല്‍ ജോ അജി (19) ക്കാണ് മരണശേഷം കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. പരിയാരത്തെ വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
കഴിഞ്ഞയാഴ്ചയാണ് അമല്‍ ജോ അജിക്ക് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസം മരണപ്പെട്ടു. ഇതേത്തുടര്‍ന്ന് അമലിന്റെ സ്രവം പരിശോധനയ്ക്കായി അയച്ചപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. പരിയാരത്തെ പ്രാഥമിക പരിശോധനയിലാണ് ഫലം പോസിറ്റീവായത്. അതിനാല്‍ സ്ഥിരീകരണത്തിനായി സ്രവം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അമലിനും രോഗം ബാധിച്ചിരിക്കുക ആശുപത്രിയില്‍ നിന്ന് തന്നെയാകാമെന്നാണ് സൂചന.
ഐ സി യുവില്‍ ചികിത്സയിലിരിക്കെ മരിച്ച രോഗിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ജില്ലയിലാകെ ആശങ്കയ്ക്കിടയാക്കുന്നുണ്ട്. അതേസമയം പരിയാരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കം നിരവധിപേര്‍ക്ക് രോഗം ബാധിച്ചിരുന്നു. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
Keywords: Kerala, News, Accident, Death, Youth, Hospital, COVID19, Corona, Virus, Diseased, Bike, Youth died in accident confirmed COVID positive.
Keywords: Kerala, News, Accident, Death, Youth, Hospital, COVID19, Corona, Virus, Diseased, Bike, Youth died in accident confirmed COVID positive.
Powered by Info News For You

Comments
Post a Comment