സംസ്ഥാനത്ത് ഞായറാഴ്ച മൂന്ന് കോവിഡ് മരണം കൂടി
തിരുവനന്തപുരം: (www.kvartha.com 26.07.2020) സംസ്ഥാനത്ത് ഞായറാഴ്ച മൂന്ന് കൊവിഡ് മരണം കൂടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍ (71), കുമ്പള പഞ്ചായത്ത് പരിധിയിലെ അബ്ദുര്‍ റഹ് മാന്‍ (70), ഇരിങ്ങാലക്കുട കൂത്തുപറമ്പ് സ്വദേശി വര്‍ഗീസ് പളളന്‍ എന്നിവരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍. പനിയും ചുമയും അടക്കം ലക്ഷണങ്ങളുമായി ജില്ലാ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. ശ്വാസ തടസം ഉണ്ടായതിനെ തുടര്‍ന്ന് പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 19 ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. അബ്ദുള്‍ ഖാദറുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടത്തി നിരീക്ഷണത്തിലാക്കി.
പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് കുമ്പള പഞ്ചായത്ത് പരിധിയിലെ അബ്ദുര്‍ റഹ് മാന്‍ മരിച്ചത്. ഇദ്ദേഹത്തിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വൃക്ക - ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയ്ക്കായി കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ കോവിഡ് ആന്റിജെന്‍ ടെറ്റ് നടത്തി ഫലം പോസിറ്റീവായതോടെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മരണം സംഭവിച്ചത്. അതേസമയം രോഗത്തിന്റെ ഉറവിടം ഇതുവരെ വ്യക്തമല്ല. ഇതോടെ കാസര്‍കോട് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ആയി.
ഇരിങ്ങാലക്കുട കൂത്തുപറമ്പ് സ്വദേശി വര്‍ഗീസ് പള്ളന്‍ റിട്ട. കെഎസ്ഇ ജീവനക്കാരനായിരുന്നു. ഇദ്ദേഹത്തെ ജൂലൈ 18 നാണ് കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന വര്‍ഗ്ഗീസ് രാവിലെയാണ് മരിച്ചത്. മകനും ഭാര്യയും കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്
Keywords: Thiruvananthapuram, News, Kerala, COVID-19, Death, Trending, hospital, Treatment, Medical College, Covid death in Kerala today

Powered by Info News For You

Comments
Post a Comment