മണിക്കൂറുകള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞു; കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ചു, സുരക്ഷയൊരുക്കി പൊലീസ്


കോട്ടയം: (www.kvartha.com 27.07.2020) മണിക്കൂറുകള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ചു. കോട്ടയം സ്വദേശി ഔസേപ്പ് ജോര്‍ജിന്റെ(83) മൃതദേഹം പൊതു ശ്മശാനത്തില്‍ തന്നെയാണ് സംസ്‌കരിച്ചത്. വന്‍ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയായിരുന്നു സംസ്‌കാരം.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം നാട്ടുകാര്‍ തടഞ്ഞത്. പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കുന്നത് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടയുകയായിരുന്നു. ശ്മാശനത്തിന്റെ കവാടം അടക്കുകയും നഗരത്തിലെ ശ്മാശനത്തില്‍ സംസ്‌കാരം നടത്താനാകില്ലെന്നും നാട്ടുകാര്‍ അറിയിച്ചു.

File Photo:
Kottayam, News, Kerala, Death, Police, Patient, Natives, Cremation, Protest, COVID-19, Dead Body, Deceased covid patient cremated in Kottayam after hours of protest

പ്രദേശത്ത് ആളുകള്‍ കൂടി നിന്ന് മൃതദേഹം എത്തിക്കുന്നതിനെ എതിര്‍ത്തത്. ശ്മശാനത്തിന് സമീപത്ത് ധാരാളം വീടുകളുണ്ട് എന്നതാണ് നാട്ടുകാരുടെ ആശങ്ക. മരിച്ചയാളെ അടക്കാന്‍ പള്ളിയുമായി ബന്ധപ്പെട്ട സ്ഥലമുണ്ടായിട്ടും ഇവിടേക്കു കൊണ്ടുവന്നതില്‍ ദുരൂഹതയുണ്ടെന്ന ആരോപണമാണ് നാട്ടുകാര്‍ ഉയര്‍ത്തിയത്. ജില്ലാ ഭരണകൂടമാണ് ഇവിടെ സംസ്‌കരിക്കാനുള്ള തീരുമാനമെടുത്തത്.

Related News: കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞു; ശ്മശാനത്തിന്റെ കവാടം നാട്ടുകാര്‍ അടച്ചു

Keywords: Kottayam, News, Kerala, Death, Police, Patient, Natives, Cremation, Protest, COVID-19, Dead Body, Deceased covid patient cremated in Kottayam after hours of protest


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?