സ്വാതന്ത്ര്യസമര സേനാനി രൈരു നായരുടെ സംസ്‌കാരം ഒദ്യോഗിക ബഹുമതികളോടെ നടക്കും

കണ്ണൂര്‍: (www.kvartha.com 04.07.2020) സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായ മേലൂര്‍ പുറത്തലത്ത് തറവാട്ടില്‍ (ജഡ്ജി ബംഗ്ലാവ്) സി രൈരുനായരുടെ (98) സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തലശേരി മേലുരിലെ വീട്ടുവളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രി 7.30 മണിയോടെയായിരുന്നു അന്ത്യം. പിണറായിയിലെ ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ച രൈരുനായര്‍ വിദ്യാര്‍ത്ഥിയായിരിക്കെ സ്വാതന്ത്ര്യസമരത്തില്‍ ആകൃഷ്ടനായി.

പതിനാറാം വയസില്‍ ഗാന്ധിജിയെ കാണാന്‍ വാര്‍ധയിലെത്തി. ഒരു വര്‍ഷം അവിടെ താമസിച്ചു. നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് ഉള്‍പ്പെടെയുള്ളദേശീയ നേതാക്കളുമായി ബന്ധപ്പെട്ടത് വാര്‍ധ ജീവിതകാലത്താണ്. ത്രിപുരി കോണ്‍ഗ്രസ് സമ്മേളനത്തില്‍ വളണ്ടിയറായിരുന്നു. 1939ല്‍ നാട്ടിലേക്ക് മടങ്ങിയെത്തി. കോഴിക്കോട് താലൂക്ക് റേഷനിങ്ങ് ഓഫീസില്‍ എന്‍ക്വയറിഓഫീസറായും നല്ലളം പിസിസി സൊസൈറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1955 മുതല്‍ അഞ്ച് വര്‍ഷം മലേഷ്യയില്‍ എല്‍ഐസി ഏജന്റായിരുന്നു. 1961ല്‍ നാട്ടിലെത്തി കോഴിക്കോട് കാലിക്കറ്റ് മെഡിക്കല്‍ ഹാള്‍ എന്ന സ്ഥാപനം തുടങ്ങി.

Kannur, News, Kerala, Freedom, Obituary, hospital, Treatment, Rairu Nair, Death, Freedom fighter Rairu Nair passes away

പി കൃഷ്ണപിള്ള മുതല്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ വരെയുള്ള കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധമായിരുന്നു. പിണറായിയില്‍ തേര്‍ളയില്‍ രൈരുനായരുടെയും ചാത്തോത്ത് മാധവിഅമ്മയുടെയും മകനായി 1922 ഫെബ്രുവരി 10നാണ് ജനനം. തലശേരി സെന്റ്‌ജോസഫ്‌സ് സ്‌കൂളിലും മലബാര്‍ കൃസ്ത്യന്‍ കോളജിലുമായിരുന്നു വിദ്യാഭ്യാസം.

ഭാര്യ: നാരായണിക്കുട്ടിയമ്മ. മക്കള്‍: പ്രദീപ് കുമാര്‍ (മലേഷ്യ), പ്രവീണ (കോഴിക്കോട്), പ്രസന്ന (ഊട്ടി), പ്രീത (വാഷിംങ്ടണ്‍), തനൂജ (ആസ്‌ത്രേലിയ). മരുമക്കള്‍: സുരേഷ് മേനോന്‍ (കോഴിക്കോട്), ഗിരിധരന്‍ (ആസ്ത്രേലിയ), പുരുഷോത്തമന്‍ (വാഷിംങ്ടണ്‍), പരേതനായ ഡേവിഡ് ഡോസണ്‍ (വിങ്ങ് കമാന്‍ഡര്‍). സഹോദരങ്ങള്‍: ജാനകി അമ്മ, പരേതരായ കെ പി നാരായണന്‍ നായര്‍, കൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍ നായര്‍, ലക്ഷ്മിഅമ്മ.

Keywords: Kannur, News, Kerala, Freedom, Obituary, hospital, Treatment, Rairu Nair, Death, Freedom fighter Rairu Nair passes away


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?