ആന്‍ജിയോഗ്രാമിനിടെ യന്ത്രഭാഗം ഹൃദയ വാല്‍വില്‍ തറഞ്ഞു കയറി; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

തൃക്കുന്നപ്പുഴ: (www.kvartha.com 02.07.2020) തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ആന്‍ജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രഭാഗം ഹൃദയ വാല്‍വില്‍ തറഞ്ഞു കയറിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചിങ്ങോലി ആരാധനയില്‍ അജിത് റാമിന്റെ ഭാര്യ ബിന്ദു ആണ് (55) മരിച്ചത്. കഴിഞ്ഞ മാസം നാലിനായിരുന്നു ആന്‍ജിയോഗ്രാം. ചികിത്സയ്ക്കിടെ ഉപകരണം ഒടിഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ബിന്ദുവിനെ മറ്റൊരു ആശുപത്രിയില്‍ എത്തിച്ച് ഉപകരണത്തിന്റെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കുകയായിരുന്നു.

ആശുപത്രിയില്‍ നിന്നെത്തി വീട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാത്രി അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തട്ടാരമ്പലത്തിലെ ആശുപത്രിയിലുണ്ടായ സംഭവത്തെപ്പറ്റി ബന്ധുക്കള്‍ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ശസ്ത്രക്രിയയ്ക്കു ചെലവായ 2,60,000 രൂപ നല്‍കാമെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. ഉപകരണം ഒടിഞ്ഞു വീഴുന്നത് അപൂര്‍വമായി സംഭവിക്കുന്നതാണെന്നും വിശദീകരിച്ചു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്.

News, Kerala, Treatment, Death, hospital, Woman, House, Complaint, Police, Machine, Thrikunnapuzha, Woman died after angiogram failed in hospital at Thrikunnapuzha

ഭാര്യയുടെ രോഗവിവരം അറിഞ്ഞ് മസ്‌കത്തില്‍ നിന്ന് എത്തിയ അജിത് റാം ചിങ്ങോലി പഞ്ചായത്തിന്റെ ക്വാറന്റീന്‍ കേന്ദ്രത്തിലാണ്. മക്കള്‍: ആദര്‍ശ് റാം, ദര്‍ശന റാം, മരുമക്കള്‍: ശ്രീദേവി (അസി.എന്‍ജിനീയര്‍, ചിങ്ങോലി പഞ്ചായത്ത്), അരവിന്ദ് (ന്യൂസിലന്‍ഡ്).

Keywords: News, Kerala, Treatment, Death, hospital, Woman, House, Complaint, Police, Machine, Thrikunnapuzha, Woman died after angiogram failed in hospital at Thrikunnapuzha


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?