കേരളത്തില്‍ നിന്ന് കേരളത്തിലേക്കുള്ള വഴിയടച്ചതിനെതിരെ ഹരജി; കേന്ദ്ര, കര്‍ണാടക സര്‍ക്കാറുകള്‍ക്ക് കര്‍ണാടക ഹൈക്കോടതി നോട്ടീസ്
സൂപ്പി വാണിമേല്‍
കാസര്‍കോട്: (https://ift.tt/39h7vfh) മഞ്ചേശ്വരം താലൂക്കില്‍ എന്‍മകജെ പഞ്ചായത്ത് നിവാസികളുടെ സഞ്ചാരം തടഞ്ഞ് ശാരഡ്ക്ക പോലീസ് ചെക്ക്‌പോസ്റ്റ് അടച്ച ദക്ഷിണ കന്നട ജില്ലാ ഭരണകൂട നടപടിക്കെതിരെ കര്‍ണാടക ഹൈക്കോടതി നോട്ടീസ്. എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ ജെ.എസ് സോമശേഖര, ഒന്നാം വാര്‍ഡ് (സയ)അംഗം ഐത്തപ്പ കുളാല്‍, രാധാകൃഷ്ണ നായക് എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് എം.നാഗപ്രസന്ന എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് നോട്ടീസയച്ചത്. കേന്ദ്ര സര്‍ക്കാര്‍, കര്‍ണ്ണാടക ചീഫ് സെക്രട്ടറി, ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍, ബണ്ട്വാള്‍ തഹസില്‍ ദാര്‍ എന്നിവര്‍ ഈ മാസം 29ന് വിശദീകരണം നല്‍കണം.
കേരള സര്‍ക്കാറിനേയും ഹരജിയില്‍ എതിര്‍കക്ഷിയായി ചേര്‍ത്തിരുന്നെങ്കിലും നേരിട്ട് ബന്ധമില്ലാത്തതിനാല്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. കേരളത്തില്‍ നിന്ന് കേരളത്തിലേക്കുള്ള സഞ്ചാരമാണ് കര്‍ണാടക സര്‍ക്കാര്‍ തടഞ്ഞിരിക്കുന്നതെന്ന് ഹരജിക്കാരില്‍ ഒരാളായ പഞ്ചായത്ത് പ്രസിഡണ്ട് സോമശേഖര കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഒന്നും രണ്ടും വാര്‍ഡുകളായ സയ, ചവര്‍ക്കാട് നിവാസികള്‍ക്ക് കര്‍ണാടക പരിധിയിലെ ശാരഡ്ക്ക ചെക്ക്‌പോസ്റ്റ് കടന്നു വേണം പെര്‍ള ടൗണിലെത്താന്‍. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, റേഷന്‍ ഷോപ്പ്, ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളെല്ലാം പെര്‍ളയിലാണ്.
കോവിഡ് പഞ്ചാത്തലത്തില്‍ അടച്ച ചെക്ക്‌പോസ്റ്റ് ജനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യം മുന്‍നിറുത്തി തുറക്കണമെന്ന് ദക്ഷിണ കന്നട ഭരണകൂടത്തോട് ആവശ്യപ്പെടുന്ന പ്രമേയം കഴിഞ്ഞ മാസം 26ന് എന്‍മകജെ പഞ്ചായത്ത് ഭരണസമിതി അംഗീകരിക്കുകയും മംഗളൂരു ഡെപ്യൂട്ടി കമ്മീഷണര്‍ സിന്ധു രൂപേഷിന് അയക്കുകയും ചെയ്തിരുന്നു. നടപടിയുണ്ടാവാത്തതിനെത്തുടര്‍ന്നാണ് കഴിഞ്ഞ മാസം 25ന് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തതെന്ന് സോമശേഖര പറഞ്ഞു. ശാരഡ്ക്ക ചെക്ക്‌പോസ്റ്റ് സ്ഥിതിചെയ്യുന്ന ദക്ഷിണ കന്നടയിലെ കേപ്പ് ഗ്രാമപഞ്ചായത്തും ഗതാഗതം തടസ്സപ്പെടുത്തലിനെതിരെ പ്രമേയം പാസ്സാക്കിയിരുന്നു.
Keywords: Kasaragod, News, Kerala, Government, High-Court, Karnataka High Court issues notice to Central and Karnataka Governments for blocking of road from Kerala

Powered by Info News For You

Comments
Post a Comment