മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നിര്‍ത്തി കോവിഡ് പ്രതിരോധത്തില്‍ ശ്രദ്ധ ചെലുത്തണം, മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ മാതൃകയാക്കാന്‍ ശ്രമിക്കണം: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: (www.kvartha.com 29.07.2020) സംസ്ഥാനത്ത് കോവിഡ് സാമൂഹിക വ്യാപനം ശക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം നിര്‍ത്തി കോവിഡ് പ്രതിരോധത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. രാവിലെയും വൈകിട്ടും മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കുന്നതാണ് നല്ലതെന്നിരിക്കെ ഒരു മണിക്കൂര്‍ സമയം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമെല്ലാം പാഴാക്കുന്നത് അംഗീകരിക്കാനാവില്ല.
മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ മാതൃകയാക്കാന്‍ പിണറായി വിജയന്‍ ശ്രമിക്കണമെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആര്‍ടിപിസിആര്‍ റിസല്‍ട്ട് വരാന്‍ ദിവസങ്ങളോളം വൈകുന്ന അവസ്ഥയാണുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം എല്ലാ സര്‍ക്കാര്‍- സ്വകാര്യ മേഖലയിലെ മെഡിക്കല്‍ കോളജുകളിലും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ജൂലൈ 27ന് മുമ്പേ ആര്‍ടിപിസിആര്‍ ടെസ്റ്റ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കത്ത് അയച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ പല മെഡിക്കല്‍ കോളജുകളിലും ഇതിനുള്ള സംവിധാനമില്ല. ടെസ്റ്റ് ചെയ്യാന്‍ താമസിക്കുന്നതാണ് കേരളത്തിലെ സാമൂഹിക വ്യാപനത്തിന് പ്രധാനകാരണം.
സ്വകാര്യ ലാബിലെ ടെസ്റ്റിംഗ് ചെലവ് സാധാരണക്കാര്‍ക്ക് അപ്രാപ്യമാണ്. സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യമേഖലയിലെ ടെസ്റ്റിംഗ് ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തുകയോ കൂടുതല്‍ ടെസ്റ്റിംഗ് സൗകര്യങ്ങള്‍ സര്‍ക്കാര്‍ മേഖലയില്‍ ഏര്‍പ്പെടുത്തുകയോ ചെയ്യണം. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ സേതു ആപ്പ് ഉപയോഗം പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
Keywords: Thiruvananthapuram, News, Kerala, CM, Chief Minister, Pinarayi vijayan, Press meet, COVID-19, K. Surendran, CM should stop the press conference and focus on covid defense: K Surendran
Powered by Info News For You

Comments
Post a Comment