കൊടുങ്ങല്ലൂരിലെ തീരപ്രദേശങ്ങളില്‍ കടലേറ്റം രൂക്ഷം; നിരവധി വീടുകളില്‍ വെള്ളം കയറി, തീരദേശ റോഡുകളും വെള്ളത്തില്‍


തൃശ്ശൂര്‍: (www.kvartha.com 20.07.2020) തൃശ്ശൂര്‍ കൊടുങ്ങല്ലൂരിലെ തീരപ്രദേശങ്ങളില്‍ കടലേറ്റം രൂക്ഷംമാകുന്നു. നിരവധി വീടുകളില്‍ വെള്ളം കയറി. പ്രദേശത്തെ പള്ളി കടലേറ്റത്തില്‍ തകര്‍ന്നു. ഒമ്പത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. എറിയാട് എം ഐ യു പി സ്‌കൂള്‍, ശ്രീനാരായണപുരം എം ഇ എസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. ശനിയാഴ്ച ഉച്ച മുതല്‍ ആരംഭിച്ച കടല്‍ക്ഷോഭത്തെ തുടര്‍ന്ന് എറിയാട് ആറാട്ടുവഴി മമ്പഉല്‍ ഉലൂം പള്ളി പൂര്‍ണമായും തകര്‍ന്നു. കടലേറ്റം തുടരുന്നതിനാല്‍ പള്ളിക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.

എറിയാട് ഒന്നാം വാര്‍ഡിലെ കടപ്പുറത്തും ലൈറ്റ് ഹൗസ് കടപ്പുറത്തും വീടുകളില്‍ വെള്ളം കയറി. അഴീക്കോട് ലൈറ്റ് ഹൗസ്, ചേരമാന്‍, മണപ്പാട്ടുച്ചാല്‍, എറിയാട് ചന്ത കടപ്പുറം, എടവിലങ്ങ് എന്നിവിടങ്ങളിലാണ് കടലേറ്റം രൂക്ഷമാകുന്നത്. ശ്രീകൃഷ്ണ മുഖം ശ്രീകൃഷ്ണ ക്ഷേത്രവും കടലേറ്റത്തില്‍ വെള്ളം കയറിയ നിലയിലാണ്. അറപ്പത്തോട് ഭാഗവും കടല്‍ വെള്ളം കയറി നിറഞ്ഞ് ഒഴുകുകയാണ്.

Thrissur, News, Kerala, Sea, House, Sea erosion, Damage, Coastal, More damages in coastal areas of thrissur due to sea erosion

നിരവധി വീടുകള്‍ താമസയോഗ്യമല്ലാതായിട്ടുണ്ട്. ചിലയിടങ്ങളില്‍ ശക്തമായ തിരമാലയടിച്ച് ജിയോ ബാഗ് കൊണ്ട് നിര്‍മിച്ച തടയണ ഇടിഞ്ഞു. ഇതിന് മുകളിലൂടെയാണ് കടല്‍വെള്ളം കരയിലേക്ക് ഒഴുകുന്നത്. തീരദേശ റോഡുകളും വെള്ളത്തിലായ സ്ഥിതിയിലാണ്. കരിങ്കല്ല് കൊണ്ടുള്ള കടല്‍ഭിത്തി നിര്‍മിച്ചാല്‍ മാത്രമേ കടല്‍ക്ഷോഭത്തെ ചെറുക്കാനാകൂവെന്നാണ് തീരദേശവാസികള്‍ പറയുന്നത്.

Keywords: Thrissur, News, Kerala, Sea, House, Sea erosion, Damage, Coastal, More damages in coastal areas of thrissur due to sea erosion


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?