ചികിത്സയ്ക്കിടെ ചാടിപ്പോയ മോഷണക്കേസിലെ പ്രതിയായ കോവിഡ് രോഗിക്കായുള്ള പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി
കണ്ണൂര്‍: (www.kvartha.com 24.07.2020) അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയ കോവിഡ് കെയര്‍ ഹോമില്‍ നിന്നും ചികിത്സയിലിരിക്കെ ആരോഗ്യ പ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ചുമുങ്ങിയ കോവിഡ് പോസറ്റീവ് രോഗിയായ യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ഡിതമാക്കി. വെള്ളിയാഴ്ച രാവിലെ പത്ത് മണിക്കാണ് ഇയാള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. ആറളം കോളനിയിലെ ദേവന്റെ മകന്‍ ദിലീപാണ് ചികിത്സയ്ക്കിടെ കടന്നുകളഞ്ഞത്.
കഴിഞ്ഞ ദിവസമാണ് ആറളം പൊലീസ് അറസ്റ്റു ചെയ്ത ഇയാളെ കോവിഡ് പരിശോധനയ്ക്കായി കെയര്‍ ഹോമിലെത്തിച്ചത്. ഇവിടെ നിന്നും കോവിഡ് സ്ഥിരീകരിച്ച പ്രതി ചികിത്സയിലിരിക്കെയാണ് രക്ഷപ്പെട്ടത്. ഇതിനിടെ മോഷണക്കേസിലെ റിമാന്‍ഡ് പ്രതിയായ ദിലീപിന് കോവിഡ് പോസറ്റീവ് റിപ്പോര്‍ട്ട് ചെയ്തതോടെ ആറളം പൊലീസ് സ്റ്റേഷനിലെ ഏഴ് പൊലീസുകാര്‍ നിരീക്ഷണത്തിലായി മോഷണക്കേസില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് ദിലീപിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
Keywords: Kannur, News, Kerala, Police, COVID-19, Treatment, theft, Case, Medical College, Accused, Police have intensify search for Covid patient, accused in theft case who escaped during treatment

Powered by Info News For You

Comments
Post a Comment