മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു


ലക്‌നൗ: (www.kvartha.com 21.07.2020) മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ (85) അന്തരിച്ചു. ലക്‌നൗവിലെ ആശുപത്രിയില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ അംഗമായ മകന്‍ അശുതോഷ് ടണ്ഠനാണ് സമൂഹമാധ്യമത്തിലൂടെ ലാല്‍ജി ടണ്ഠന്റെ മരണവിവരം പുറത്തുവിട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് മരണം സംഭവിക്കുന്നത്.

ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് കരുത്ത് പകര്‍ന്നത് ലാല്‍ജി തണ്ടനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന കുറിപ്പില്‍ പറയുന്നു. ലാല്‍ജി ടണ്ഠന്‍ 2018 ഓഗസ്റ്റ് മുതല്‍ 2019 ജൂലൈ വരെ ബിഹാര്‍ ഗവര്‍ണറായിരുന്നു. തുടര്‍ന്നാണ് മധ്യപ്രദേശ് ഗവര്‍ണറായി ചുമതലയേറ്റത്. ഉത്തര്‍പ്രദേശില്‍ മായാവതി, കല്യാണ്‍സിങ് മന്ത്രിസഭകളില്‍ അംഗമായിരുന്നു. 2009 ല്‍ ലക്‌നൗ മണ്ഡലത്തില്‍ നിന്നുള്ള ലോക് ‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

Lucknow, News, National, Death, Obituary, Governor, hospital, Treatment, Narendra Modi, Prime Minister, Madhya Pradesh Governor Lalji Tandon passed away

Keywords: Lucknow, News, National, Death, Obituary, Governor, hospital, Treatment, Narendra Modi, Prime Minister, Madhya Pradesh Governor Lalji Tandon passed away


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?