കോവിഡ് ലക്ഷണമുള്ള ഭാര്യയ്ക്ക് പകരം വീട്ടുജോലിക്കാരിയുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു, ഡോക്ടര്‍ക്കെതിരെ കേസ്
മധ്യപ്രദേശ്: (www.kvartha.com 12.07.2020) കോവിഡ് ലക്ഷണമുള്ള ഭാര്യയ്ക്ക് പകരം വീട്ടുജോലിക്കാരിയുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. മധ്യപ്രദേശിലെ സിംഗ്രോലിയിലെ ഖുത്തര്‍ ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറായ അഭയ് രജ്ഞന്‍ സിംഗിനെതിരെയാണ് കേസെടുത്തത്.
ഡോക്ടര്‍ അനുമതിയില്ലാതെ ലീവെടുത്ത് കഴിഞ്ഞ മാസം കുടുംബത്തോടപ്പം വിവാഹത്തില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് ഭാര്യക്ക് കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായി. ലീവെടുത്ത് വിവാഹത്തില്‍ പങ്കെടുത്ത കാര്യം അധികൃതരില്‍ നിന്ന് മറച്ചുവയ്ക്കാന്‍ വേണ്ടി ഭാര്യയുടെതെന്ന വ്യാജേന വീട്ടുജോലിക്കാരിയുടെ സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
യുപിയിലെ ബെല്ലിയയില്‍ ജൂണ്‍ 23 ന് വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയി ജൂലൈ ഒന്നിനാണ് തിരികെയെത്തിയത്. ഡോക്ടര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Keywords: India, Madya Pradesh, News, COVID-19, corona, Doctor, Case, Doctor send maid's sample instead of wife
Powered by Info News For You

Comments
Post a Comment