പേരക്ക പറിച്ചു നല്‍കാമെന്ന് പറഞ്ഞ് കൂടെക്കൂട്ടി ഒന്‍പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; യുവാവ് അറസ്റ്റില്‍

മൂന്നാര്‍: (https://ift.tt/2Wd11sm) പേരക്ക പറിച്ചു നല്‍കാമെന്ന് പറഞ്ഞ് കൂടെക്കൂട്ടി ഒന്‍പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മൂന്നാര്‍ ദേവികുളത്താണ് സംഭവം നടന്നത്. സംഭവത്തില്‍ ദേവികുളം സ്വദേശി എസ് രതീഷി (22) നെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച വൈകുന്നേരം വീടിനു വെളിയില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പേരക്ക പറിച്ചു നല്‍കാമെന്ന് പറഞ്ഞ് പ്രതി സമീപത്തെ ആള്‍ താമസ്സമില്ലാത്ത വീട്ടില്‍ കൊണ്ട് പോവുകയായിരുന്നു. പെണ്‍കുട്ടിയെ എടുത്തുകൊണ്ട് പോകുന്നത് ശ്രദ്ധയില്‍പെട്ട സഹോദരന്‍ ഇവരെ പിന്തുടരുകയും ബഹളം വെക്കുകയുമായിരുന്നു. ബഹളം കേട്ട് തടിച്ചുകൂടിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ ഇടുക്കി പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.
Munnar, News, Kerala, Harassment, Girl, Youth, Arrested, Young man arrested due to harrasment against 9 year old girl



Keywords: Munnar, News, Kerala, Harassment, Girl, Youth, Arrested, Young man arrested  due to harrasment against 9 year old girl


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?