വിദ്യാനഗര്‍ സ്വദേശി കോപ്പ അബ്ബാസ് അബ്ദുല്ല റിയാദില്‍ മരിച്ചു

റിയാദ് (www.evisionnews.co): കാസര്‍കോട് വിദ്യാനഗര്‍ കോപ്പ സ്വദേശി അബ്ബാസ് അബ്ദുല്ല (52) റിയാദില്‍ മരിച്ചു. റിയാദിലെ സാമൂഹിക പ്രവര്‍ത്തകനും റിയാദിലെ കാസര്‍കോട്ടുകാരുടെ കൂട്ടായ്മയായ കെസ്വയുടെ എക്‌സിക്യുട്ടീവ് മെമ്പറും കാസര്‍കോട് മണ്ഡലം കെഎംസിസിയുടെ സജീവ പ്രവര്‍ത്തകനുമാണ്. വെള്ളിയാഴ്ച വൈകിട്ട് തഖസ്സുസിയിലുള്ള സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. 

മൂന്നാഴ്ചയിലധികമായി ചികിത്സയിലായിരുന്നു. പിതാവ് പരേതനായ കോപ്പ അബ്ബാസ്, മാതാവ് പരേതയായ നഫീസ. ഭാര്യ: ചേരങ്കൈ സ്വദേശി ആയിഷത്ത് മിസ്‌രിയ. മക്കള്‍: മുഹമ്മദ് അബ്‌റാസ്, അഫ്‌നാസ് ഹുസൈന്‍. സഹോദരങ്ങള്‍: മുഹമ്മദ് ഷരീഫ്, മുജീബ് റഹ്മാന്‍, അഹമ്മദ് കബീര്‍, അസ്മ, ഖദീജ, സക്കീന, സുഹ്‌റാബി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?