സച്ചിന്‍ പൈലറ്റിനും കൂട്ടര്‍ക്കും സുപ്രീം കോടതിയില്‍ താല്‍ക്കാലിക ജയം; വെള്ളിയാഴ്ച വരെ നടപടിയെടുക്കില്ല; സ്പീക്കര്‍ക്ക് കോടതിയുടെ വിമര്‍ശനം
ന്യൂഡെല്‍ഹി: (www.kvartha.com 23.07.2020) രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ സുപ്രീം കോടതിയില്‍ സച്ചിന്‍ പൈലറ്റിനും കൂട്ടര്‍ക്കും താല്‍ക്കാലിക ജയം. സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെ 19 കോണ്‍ഗ്രസ് വിമത എം എല്‍ എ.മാര്‍ക്കെതിരെ വെള്ളിയാഴ്ചവരെ നടപടി പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.
ഇതുസംബന്ധിച്ചുള്ള രാജസ്ഥാന്‍ സ്പീക്കറുടെ ആവശ്യമാണ് ഇതോടെ സുപ്രീംകോടതി തള്ളിയത്. ഹൈക്കോടതിക്ക് വെള്ളിയാഴ്ച തീരുമാനം പ്രഖ്യാപിക്കാമെന്നും സുപ്രീം കോടതി വിധിച്ചു. അതേ സമയം ഹൈക്കോടതി ഉത്തരവ് എന്തായാലും സുപ്രീംകോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജി സുപ്രീംകോടതി 27-ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കല്‍ ആവശ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കൂറുമാറ്റ നിയമപ്രകാരം സ്പീക്കര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ സച്ചിന്‍ പൈലറ്റും 18 വിമത എംഎല്‍എമാരും നല്‍കിയ കേസിലാണ് രാജസ്ഥാന്‍ ഹൈക്കോടതി വിധി പറയാനിരിക്കുന്നത്. അതുവരെ വിമതര്‍ക്കെതിരെ നടപടി എടുക്കരുതെന്നു കോടതി സ്പീക്കറോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിനെതിരെയാണ് സ്പീക്കര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ വിധി പറയുന്നതില്‍ നിന്നു ഹൈക്കോടതിയെ തടയാനാകില്ലെന്നു സുപ്രീം കോടതി നിലപാടെടുക്കുകയായിരുന്നു.
ജനാധിപത്യ സമ്പ്രദായത്തില്‍ ഭിന്നാഭിപ്രായമുള്ളവരുടെ ശബ്ദം ഇല്ലാതാക്കാന്‍ പറ്റില്ലെന്നു രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ പരാമര്‍ശിക്കാതെ സുപ്രീം കോടതി അറിയിച്ചു. ഇത് ഒരു ദിവസത്തെ കാര്യമാണ്, നിങ്ങള്‍ക്ക് എന്തുകൊണ്ടു കാത്തിരുന്നുകൂടാ എന്ന് സുപ്രീം കോടതി ചോദിച്ചു. നിഷ്പക്ഷമായ നിലപാടെടുക്കേണ്ട സ്പീക്കര്‍ സുപ്രീം കോടതിയെ സമീപിച്ചതിനെയും ജഡ്ജിമാര്‍ വിമര്‍ശിച്ചു.
സ്പീക്കറുടെ നടപടിക്രമങ്ങളില്‍ കോടതികള്‍ ഇടപെടരുതെന്നായിരുന്നു ഹര്‍ജിയിലെ വാദം. സ്പീക്കര്‍ തീരുമാനമെടുക്കുംമുന്‍പേ അതു പുനഃപരിശോധിക്കാനാവില്ല. സച്ചിന്‍ പൈലറ്റിനും കൂട്ടര്‍ക്കുമെതിരേ നോട്ടീസയക്കുക മാത്രമാണു ചെയ്തത്. അയോഗ്യതാ വിഷയത്തില്‍ അവരുടെ അഭിപ്രായം തേടിയാണ് നോട്ടീസ്. അത് അവരുടെ അയോഗ്യത സംബന്ധിച്ച അന്തിമ തീരുമാനമില്ലെന്നും സ്പീക്കറുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കപില്‍ സിബലാണ് സ്പീക്കര്‍ക്ക് വേണ്ടി ഹാജരായത്.
പാര്‍ട്ടിനേതൃത്വത്തെ ചോദ്യംചെയ്തത് അയോഗ്യതാ നോട്ടീസയക്കാനുള്ള കാരണമല്ലെന്നാണ് സച്ചിന്‍ പൈലറ്റ് പക്ഷം ഹൈക്കോടതിയില്‍ ഉന്നയിച്ച വാദം. എതിര്‍പാര്‍ട്ടിയില്‍ ചേരുകയോ പിന്തുണയ്ക്കുകയോ ചെയ്തിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ജനാധിപത്യത്തില്‍ വിയോജിപ്പിന്റെ ശബ്ദം തടയാനാവില്ലെന്ന് ജസ്റ്റിസ് അരുണ്‍മിശ്ര വാദത്തിനിടെ പറഞ്ഞു. 'ഇത് വെറും ഒരു ദിവസത്തെ കാര്യമാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് കാത്തിരിക്കാനാവാത്തത്,'' വിമതര്‍ക്ക് ഇടപെടാനോ സംരക്ഷണ ഉത്തരവുകള്‍ നല്‍കാനോ ഹൈക്കോടതിക്ക് അവകാശമുണ്ടോ എന്നത് സംബന്ധിച്ച വാദത്തിനിടെ കോടതി ചോദിച്ചു. എന്നാല്‍ ദിവസത്തിന്റെ പ്രശ്നമല്ലെന്നും ഹൈക്കോടതി ഉത്തരവ് ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരാണെന്ന് കപില്‍ സിബല്‍ വാദിച്ചു.
Keywords: Sachin Pilot Wins A Big Step In Supreme Court Against Congress: 10 Points, News, New Delhi, Politics, Trending, Rajastan, Supreme Court of India, Congress, High Court, National.

Powered by Info News For You

Comments
Post a Comment