മരണം 'സ്ഥിരീകരിച്ച'തിനാല്‍ ഇന്‍ക്വസ്റ്റിനു ചിത്രം എടുക്കുന്നതിനിടെ യുവാവിന് ജീവനുണ്ടെന്ന് മനസിലായി; ആശുപത്രിയിലെത്തിച്ച യുവാവിനെ പിന്നീട് കാണാതായി

ആലുവ: (www.kvartha.com 09.07.2020) മഹസര്‍ തയാറാക്കിയ ശേഷം ഇന്‍ക്വസ്റ്റിനു ചിത്രം എടുക്കുന്നതിനിടെ യുവാവിന് ജീവനുണ്ടെന്ന് ഫോട്ടോഗ്രഫര്‍ക്ക് മനസിലായി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു കൊണ്ടുപോകാന്‍ ആംബുലന്‍സുമായി എത്തിയ പൊലീസ് തുടര്‍ന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്തു. എന്നാല്‍ പാലക്കാട് സ്വദേശിയായ ഇദ്ദേഹത്തെ പിന്നീട് കാണാതായി. കാഷ്ലെസ് ഇന്‍ഷുറന്‍സ് സൗകര്യം ഇല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതായി എഴുതിക്കൊടുത്ത ശേഷം അവിടെ നിന്ന് ഇറങ്ങിയതായിരുന്നു. എന്നാല്‍ ഇപ്പോള്‍ എവിടെയാണെന്ന് വ്യക്തമല്ല.

എടത്തല ആനക്കുഴിയില്‍ ഒരു വീടിനോടു ചേര്‍ന്നുള്ള മുറി വാടകയ്‌ക്കെടുത്താണു ഇദ്ദേഹം താമസിച്ചിരുന്നത്. കുപ്പിവെള്ള നിര്‍മാണ കമ്പനിയില്‍ ഡ്രൈവറായ ഇദ്ദേഹത്തെ രണ്ടു ദിവസമായിട്ടും പുറത്തു കാണാതിരുന്നതിനെ തുടര്‍ന്നു കെട്ടിടം ഉടമ നോക്കിയപ്പോള്‍ വാതില്‍ അകത്തു നിന്നു കുറ്റിയിട്ടിരിക്കുകയായിരുന്നു. ഏറെനേരം തട്ടി വിളിച്ചിട്ടും പ്രതികരണം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ വാതില്‍ ചവിട്ടിത്തുറന്നു.

Aluva, News, Kerala, Death, hospital, Police, Missing, Door, Photographer, House, Man who was confirmed dead back to life

മരക്കട്ടിലിന്റെ ഒരു ഭാഗം ഒടിഞ്ഞ് തല ആ വശത്തേക്കു തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു യുവാവ്. കെട്ടിട ഉടമ അറിയിച്ചതനുസരിച്ചു പൊലീസ് എത്തി. മരണം 'സ്ഥിരീകരിച്ച'തിനാല്‍ ഇന്‍ക്വസ്റ്റ് തയാറാക്കാനുള്ള നടപടി ആരംഭിച്ചു. കമഴ്ന്നു കിടന്ന ശരീരം ചിത്രങ്ങള്‍ പകര്‍ത്താന്‍ നിവര്‍ത്തി കിടത്തിയപ്പോഴാണ് ജീവന്‍ പൂര്‍ണമായും നഷ്ടപ്പെട്ടിട്ടില്ലെന്നു ഫോട്ടോഗ്രാഫര്‍ക്ക് സംശയം തോന്നിയത്. കുലുക്കി വിളിച്ചെങ്കിലും അനക്കമുണ്ടായില്ല. മദ്യപിച്ച് അവശനിലയില്‍ ആയതാണെന്നാണു നിഗമനം.

Keywords: Aluva, News, Kerala, Death, hospital, Police, Missing, Door, Photographer, House, Man who was confirmed dead back to life


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?